ആദിവാസി പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചെന്ന കേസ്: ഒത്തുതീർക്കുമോ എന്ന ഭയമുണ്ടെന്ന് പെൺകുട്ടിയുടെ അച്ഛൻ
May 25, 2021, 09:26 IST
കണ്ണൂര്: (www.kvartha.com 25.05.2021) ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചെന്ന കേസ് ഒതുക്കിതീർക്കാൻ ശ്രമിക്കുമോ എന്ന് ഭയമുണ്ടെന്ന് പെൺകുട്ടിയുടെ അച്ഛൻ. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകനാണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പറഞ്ഞ് അച്ഛൻ പരാതി നൽകിയത്. എന്നാൽ രാഷ്ട്രീയ സ്വാധീമുള്ളത് കൊണ്ട് പ്രതി പിടിയിലാകില്ല എന്ന ഭയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീടുമായി നല്ല അടുപ്പമുള്ളയാളാണ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി ഉപദ്രവിച്ചതെന്നും പ്രതി ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
ഈ മാസം ഇരുപതിനാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. വീടിന് പിന്നിലെ തോട്ടിൽ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെൺകുട്ടിയെ അയൽക്കാരനായ നിധീഷ് തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ഈ മാസം ഇരുപതിനാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. വീടിന് പിന്നിലെ തോട്ടിൽ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെൺകുട്ടിയെ അയൽക്കാരനായ നിധീഷ് തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
അച്ഛന്റെ പരാതിയിൽ പോക്സോ, എസ് സി എസ് ടി വിഭാഗങ്ങള്ക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ ചേർത്ത് പൊലീസ് കേസെടുത്തു. മെഡികൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കുന്നുംപുറത്ത് ഹൗസിൽ വി കെ നിധീഷ് പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ കൊല്ലം ജില്ലയിലുണ്ടെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാൾ കൊല്ലത്തുള്ള സുഹൃത്തിന്റെ അടുത്തേക്കാണോ പോയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
Keywords: News, Kannur, Molestation, Kerala, State, Tribal Women, Police, Case, Accused, Tribal girl being molested by neighbour.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.