MVD | 9 മാസത്തിനും 4 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളുമായാണോ ഇരുചക്ര വാഹന യാത്ര? എങ്കില്‍ ഇക്കാര്യം മറന്നുപോകരുത്! പുതിയ ചട്ടം ഓര്‍മിപ്പിച്ച് എംവിഡി

 


തിരുവനന്തപുരം: (KVARTHA) ഒന്‍പത് മാസത്തിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാര്‍നസ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണമെന്ന് മോടോര്‍ വാഹന വകുപ്പ്.
    
MVD | 9 മാസത്തിനും 4 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളുമായാണോ ഇരുചക്ര വാഹന യാത്ര? എങ്കില്‍ ഇക്കാര്യം മറന്നുപോകരുത്! പുതിയ ചട്ടം ഓര്‍മിപ്പിച്ച് എംവിഡി

അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങള്‍ ഏല്‍ക്കുക, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടി വാഹനത്തില്‍ നിന്നും തെറിച്ചു പോകാതിരിക്കാന്‍ ഇത് സഹായകമാണെന്ന് എംവിഡി കേരള ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളില്‍ കുറിച്ചു.


ഒപ്പം ഈ കുട്ടികള്‍ ക്രാഷ് ഹെല്‍മറ്റോ ബൈസികിള്‍ ഹെല്‍മെറ്റോ ധരിച്ചിരിക്കണം. നാലു വയസ് വരെ പ്രായമായ കുട്ടികള്‍ ഇരുചക്രവാഹനത്തില്‍ ഉണ്ടെങ്കില്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 40 കിമി സ്പീഡില്‍ കൂടാന്‍ പാടില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ നടപ്പിലായതായും അധികൃതര്‍ വ്യക്തമാക്കി.

Keywords: MVD, Travel, Malayalam News, Kerala News, Motor Vehicle Department, Traveling by two wheeler with kids? Then don't forget this!.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia