ബിജെപി ജില്ലാകമിറ്റിയില്‍ അംഗമായി രാജ്യത്തെ ആദ്യ മത്സ്യമേഖല സംരംഭകയായ ട്രാന്‍സ് ജെന്‍ഡര്‍ അതിഥി അച്യുത്

 



കൊച്ചി: (www.kvartha.com 11.02.2022) ബിജെപിയുടെ എറണാകുളം ജില്ലാകമിറ്റിയില്‍ അംഗമായി ട്രാന്‍സ് ജെന്‍ഡര്‍ അതിഥി അച്യുത്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍, ബിജെപി സംസ്ഥാന സെക്രടറി എസ് സുരേഷ്, മഹിളാ മോര്‍ച ദേശീയ സെക്രടറി പത്മജ എസ് മേനോന്‍ എന്നിവര്‍ അംഗത്വ ചടങ്ങില്‍ പങ്കെടുത്തു. 

ഭാരതീയ ജനത പാര്‍ടിയുടെ എറണാകുളം ജില്ലാകമിറ്റി അംഗമായി ഒരു അവസരം നല്‍കിയതിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നതായി അവര്‍ ഫേസ്ബുകില്‍ കുറിച്ചു.

ബിജെപി ജില്ലാകമിറ്റിയില്‍ അംഗമായി രാജ്യത്തെ ആദ്യ മത്സ്യമേഖല സംരംഭകയായ ട്രാന്‍സ് ജെന്‍ഡര്‍ അതിഥി അച്യുത്


ആദ്യമായാണ് ഒരു ട്രാന്‍സ് ജെന്‍ഡര്‍ ജില്ലാകമിറ്റിയില്‍ അംഗമാവുന്നത്. രാജ്യത്ത് ആദ്യമായി മത്സ്യമേഖല സംരംഭകയായ ട്രാന്‍സ് ജെന്‍ഡറാണ് എളമക്കര സ്വദേശിയായ അതിഥി അച്യുത്. ട്രാന്‍സ് ജെന്‍ഡര്‍ എന്ന നിലയില്‍ തൊഴില്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട് നേരിട്ട അതിഥിയുടെ ചിരകാല സ്വപ്നമായിരുന്നു സ്വന്തം സംരഭം എന്നത്. 

 

Keywords:  News, Kerala, State, Kochi, Ernakulam, BJP, Politics, Political party, Transgender as member of BJP District committee
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia