കാസര്‍കോട്: സംസ്ഥാനത്തെ ബേക്കറികളില്‍ ട്രാന്‍സ്ഫാറ്റ് രഹിത വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ ബേക്കേഴ്‌സ് അസോസിയേഷന്‍ തയ്യാറെടുക്കുന്നു. ബേക്കറികളില്‍ ഉപയോഗിക്കുന്ന വനസ്പതി, എണ്ണ തുടങ്ങിയവയിലെ ട്രാന്‍സ്ഫാറ്റി ആസിഡിന്റെ അനുവദനീയ അളവ് 10 ശതമാനമാണ്. എന്നാല്‍ ഫാറ്റ് പൂര്‍ണ്ണമായും ഒഴിവാക്കാനാണ് അസോസിയേഷന്‍ പദ്ധതിയിടുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് ബേക്കറി ഉല്‍പന്നങ്ങളില്‍ ട്രാന്‍സ്ഫാറ്റ് പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഫാറ്റ് രഹിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് കേന്ദ്രസിവില്‍ സപ്ലൈസ്മന്ത്രി കെ.വി തോമസ് നിര്‍വഹിച്ചു. ബേക്കറി വ്യവസായികള്‍ക്കും ഷെഫുമാര്‍ക്കും ഇതിനുള്ള പരിശീലനം നിര്‍ബന്ധമാക്കും.
ഫുഡ് സേഫ്റ്റി കമീഷണറേറ്റിന്റെ അംഗീകാരത്തോടെയാണ് പദ്ധതി. ഫാറ്റ്‌രഹിത ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ സംസ്ഥാനത്ത് 10 ഔട്ട്‌ലറ്റുകള്‍ തുടങ്ങും. ബേക്കറികളില്‍ പ്രത്യേക കൗണ്ടറുകളും തുറക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി എം ശങ്കരന്‍, ജില്ലാ പ്രസിഡന്റ് സി അമ്പുരാജ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം കെ രഞ്ജിത്, എ രാജീവന്‍, അജിത്, ഇബ്രാഹിം, സി എം ഹസന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Bakery, Trans Fatty acid, 0% Trans Fat Free, Baker's Association, State Committee, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.