Train | വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ റെയിൽപാളത്തിൽ വെള്ളക്കെട്ട്; ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി


യാത്രക്കാർ ട്രെയിൻ സർവീസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക് റെയിൽവേ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്
തൃശൂർ: (KVARTHA) വള്ളത്തോൾ നഗർ-വടക്കാഞ്ചേരി പാതയിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.
എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305) തൃശൂരിലും, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16791) ആലുവയിലും, തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് (ട്രെയിൻ നമ്പർ 16302) ചാലക്കുടിയിലും സർവീസ് അവസാനിപ്പിക്കും.
യാത്രക്കാർ ട്രെയിൻ സർവീസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക് റെയിൽവേ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കാൻ അധികൃതർ ശ്രമങ്ങൾ തുടരുകയാണ്.