ട്രെയിന്‍ നിര്‍ത്തുന്നതിനിടെ ഇറങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്റെ കാലുകള്‍ അറ്റുപോയി

 


അങ്കമാലി:  (www.kvartha.com 17.09.2015)  ട്രെയിന്‍ നിര്‍ത്തുന്നതിനിടെ ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്റെ കാലുകള്‍ അറ്റുപോയി. അങ്കമാലി കരയാംപറമ്പ് കല്ലറക്കല്‍ വര്‍ഗീസിന്റെ ( 68) കാലുകളാണ് അറ്റ് പോയത്.

അങ്കമാലി സ്‌റ്റേഷനില്‍ ചെന്നൈ മെയില്‍ ട്രെയിന്‍ നിര്‍ത്തുന്നതിനിടെ ഇറങ്ങിയതാണ് അപകടത്തിനിടയാക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ അങ്കമാലി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ചെന്നൈയില്‍ സ്വകാര്യ ആവശ്യത്തിന് പോയി തിരിച്ചുവരികയായിരുന്നു വര്‍ഗീസ്.

സ്‌റ്റേഷനിലെത്താറായപ്പോള്‍ ട്രെയിന്‍ നിര്‍ത്താനായി വേഗത കുറച്ച സമയത്ത് വര്‍ഗീസ് ഇറങ്ങാന്‍
ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇതോടെ  കാല്‍ തെറ്റി താഴേക്ക് വീണ വര്‍ഗീസിന്റെ  രണ്ടു കാലുകളുടെയും മുട്ടിന് താഴേക്കുള്ള ഭാഗം അറ്റുപോവുകയായിരുന്നു.  ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ കൊണ്ടുപോയ വര്‍ഗീസിന് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ കൊണ്ടുപോയി.

വര്‍ഗീസിന്റെ വലതുകാലിന്റെ മുട്ടിന് താഴോട്ടും ഇടതു കാലിന്റെ മുട്ടിന് മേല്‍ഭാഗവും മുറിച്ചു മാറ്റേണ്ടി വരുമെന്ന് സ്‌പെഷ്യലിസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൂര്‍ണമായും അറ്റുപോയതിനാല്‍ ഇവ തുന്നിച്ചേര്‍ക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  സര്‍ജന്‍ ഡോ. എസ് സെന്തിള്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വര്‍ഗീസിനെ ചികിത്സിക്കുന്നത്. വര്‍ഗീസിനെ ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റും. രക്ത സമ്മര്‍ദ്ദം സാധാരണ നിലിയിലായ ശേഷം ശസ്ത്രക്രിയ നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.


ട്രെയിന്‍ നിര്‍ത്തുന്നതിനിടെ ഇറങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്റെ കാലുകള്‍ അറ്റുപോയി


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

Keywords:  Hospital, Treatment, Doctor, Ernakulam, Chennai, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia