തൊഴിലാളി വിരുദ്ധ നടപടി; ഡിസംബര്‍ 5 പ്രതിഷേധദിനം

 


കൊച്ചി:(www.kvartha.com 28.11.2014) കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍.

തൊഴിലാളികള്‍ക്ക് തൊഴിലും മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്ന തൊഴില്‍ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റിടങ്ങളില്‍ ജില്ലാകേന്ദ്രങ്ങളിലേക്കും മാര്‍ച്ചും റാലിയും നടത്തും. എറണാകുളത്ത് വൈറ്റിലയില്‍ നടക്കുന്ന റാലിയില്‍ 20000 തൊഴിലാളികള്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു.

തൊഴിലാളി വിരുദ്ധ നടപടി; ഡിസംബര്‍ 5 പ്രതിഷേധദിനംകേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ട്രേഡ് യൂനിയനുകള്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് തൊഴില്‍ നിയമഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ഭേദഗതി അംഗീകരിക്കുന്നതോടെ നിലവിലുള്ള തൊഴിലാളികളുടെ 80 ശതമാനവും തൊഴില്‍ സ്ഥാപനങ്ങളുടെ 70.21 ശതമാനവും തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് പുറത്താകും. ഇതു തൊഴില്‍ സുരക്ഷിതത്വവും മിനിമം വേതനവും സാമൂഹ്യ സുരക്ഷയും നഷ്ടമാക്കുമെന്നും അവര്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kerala, News, Kochi, Trade union protest day on Dec.5, Central Govt, Thiruvananthapuram, Employer, Rally
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia