കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊലയാളി സംഘത്തിലെ മൂന്നാമനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി എം.സി അനൂപിനെയാണ് ബാംഗ്ലൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഓടിച്ചിരുന്നത് എ.സി അനൂപായിരുന്നു. ഇടങ്കയ്യനായ അനൂപിന്റെ വെട്ട് ടിപിയുടെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ പ്രത്യേകം പരമാര്‍ശിക്കുന്നുണ്ട്. മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന അനൂപ് പിന്നീട് സിപിഐഎമ്മില്‍ ചേരുകയായിരുന്നു.
അനൂപിന്റെ അറസ്റ്റോടെ ഇതുവരെ കൊലയാളി സംഘത്തിലെ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഷിജിത്ത്, ടി.കെ രജീഷ്, എം.സി അനൂപ് എന്നിവരാണ് അറസ്റ്റിലായവരില്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കാളിയായവര്‍. ഏഴംഗ കൊലയാളി സംഘത്തിലെ നാലുപേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്. മേയ് നാലിനാണ് റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരനെ ഏഴംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Keywords: T.P Chandrasekhar Murder Case, Kerala, Kozhikode, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.