കോഴിക്കോട്: ടി.പി വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലാവധി നീട്ടി. ഹൈക്കോടതിയാണ് പ്രത്യേക കോടതിക്ക് കാലാവധി നീട്ടിനല്‍കിയത്. നേരത്തെ ജനുവരി 22ന് വിധി പ്രഖ്യാപിക്കുമെന്നാണ് പ്രത്യേക കോടതി അറിയിച്ചിരുന്നത്.
വിധിപ്രഖ്യാപന ദിവസം എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്നും അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര് നാരായണ പിഷാരടി ഉത്തരവിട്ടിരുന്നു. ടി.പി വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇപ്പോള്‍ ജനുവരി 31 വരെ സമയം നീട്ടിക്കൊടുത്തത്.
കോഴിക്കോട് എരഞ്ഞിപ്പാലത്താണ് ടി.പി വധക്കേസിന്റെ വിചാരണക്കായി പ്രത്യേക കോടതി രൂപവത്ക്കരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 20നാണ് ടി.പി വധക്കേസ് സംബന്ധിച്ച കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. പിന്നീട് നടന്ന വിചാരണ ഒരു വര്‍ഷത്തോളം നീണ്ടുപോകുകയായിരുന്നു. നേരത്തെ നവംബര്‍ 30നുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പ്രത്യേക കോടതിയുടെ ആവശ്യപ്രകാരം ഹൈക്കോടതി ഡിസംബര്‍ 31വരെ സമയം നീട്ടിനല്‍കുകയായിരുന്നു.
വിചാരണകോടതിയിലെ ജഡ്ജിക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാറിനില്‍ക്കേണ്ടി വന്നതിനാലാണ് വിധി പറയാന്‍ ജനവരി 22 വരെ സമയം നീട്ടിനല്‍കിയത്. 2012 മെയ് നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒഞ്ചിയത്ത് സി.പി.എം വിമതര്‍ രൂപവത്ക്കരിച്ച റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായ ടി.പി ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സി.പി.എം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കേസിന്റെ വിചാരണ
നടത്തവെ പല സാക്ഷികളും കൂറുമാറുകയുണ്ടായി. ഇത് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്നതിന് തടസമാവുകയായിരുന്നു. കൊല്ലപ്പെട്ട് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. ഇത് പോലീസിന്റെ നേട്ടമായാണ് കണക്കാക്കിയത്.
കെണിയില്കുടുങ്ങിയ പുള്ളിപ്പുലി ചത്തു

Keywords: Kozhikode, T.P Chandrasekhar Murder Case, High Court of Kerala, CPM, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.