ടി.പി കേസിന്റെ ഗൂഢാലോചന: എടച്ചേരി പോലീസ് രമയുടെ മൊഴി എടുക്കും

 


തിരുവനന്തപുരം:  ടിപി വധത്തിന്റെ  ഗൂഢാലോചന കേസില്‍ എടച്ചേരി പോലീസ് തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തിവരുന്ന കെകെ രമയുടെ മൊഴിയെടുക്കും. വടകര സിഐ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് മൊഴിയെടുക്കാന്‍ തിരുവനന്തപുരത്ത് എത്തുന്നത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ചേരുന്ന പോലീസ് ഉന്നതതല യോഗത്തിന് ശേഷമേ എപ്പോള്‍ മൊഴിയെടുക്കുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുകയുള്ളൂ.

ടി.പി കേസില്‍ ഉന്നത ഗൂഢാലോചന പുറത്തുവരണമെന്നാവശ്യപ്പെട്ട് രമ നല്‍കിയ  പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എടച്ചേരി പോലീസ് കഴിഞ്ഞ ദിവസം ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. ടിപി വധ ഗൂഢാലോചന കേസ് സിബിഐക്ക് കൈമാറുന്നതിന്റെ ആദ്യനടപടിയെന്ന നിലയ്ക്കാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
ടി.പി കേസിന്റെ ഗൂഢാലോചന: എടച്ചേരി പോലീസ് രമയുടെ മൊഴി എടുക്കും
പിന്നീട്  കേസ് സിബിഐക്ക് കൈമാറും.

ഇതിനുള്ള നിര്‍ദേശം കോഴിക്കോട്
റൂറല്‍ എസ്പിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖര്‍ രമയ്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പര്‍ദ ധരിക്കാന്‍ ഭീഷണി: റയ്ഹാന കോടതിയില്‍ നേരിട്ടെത്തി കേസ് പിന്‍വലിച്ചു

Keywords: Thiruvananthapuram, Police, Conference, CBI, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia