KK Rema | പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല; വിഷയം വിവാദമായപ്പോള്‍ സര്‍കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ കെ രമ 
 

 
TP Case Issues; KK Rema Criticized LDF Govt, Thiruvananthapuram, News, KK Rema, Criticized, LDF Govt, TP Murder Case Accused, Controversy, Politics, Kerala News
TP Case Issues; KK Rema Criticized LDF Govt, Thiruvananthapuram, News, KK Rema, Criticized, LDF Govt, TP Murder Case Accused, Controversy, Politics, Kerala News


സസ്‌പെന്‍ഷന്‍ ഉത്തരവ് വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ സബ് മിഷന്‍ അവതരിപ്പിക്കാനിരിക്കെ 

സംഭവം ഹൈകോടതി ഉത്തരവിന് എതിരെന്ന് വിമര്‍ശനം
 

തിരുവനന്തപുരം: (KVARTHA) ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി കെ കെ രമ. നടന്നത് സര്‍കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയെന്നും രമ പ്രതികരിച്ചു. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ രമ  വിഷയം വിവാദമായപ്പോള്‍ സര്‍കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.


മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്- ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.


ടി പി വധക്കേസിലെ ശിക്ഷാ ഇളവില്‍ പ്രതിപക്ഷം നിയമസഭയില്‍ സബ് മിഷന്‍ അവതരിപ്പിക്കാനിരിക്കെയായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ്. ഇതോടെ സ്പീകര്‍ എ എന്‍ ശംസീര്‍ പ്രതിരോധത്തിലായി. ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീകര്‍ സഭയില്‍ പറഞ്ഞത്.


ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തയാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉള്‍പെട്ടിരുന്നത്. സര്‍കാര്‍ നിര്‍ദേശ പ്രകാരം വിട്ടയയ്‌ക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയാറാക്കിയപ്പോള്‍ ടി പി കേസില്‍ ജീവപര്യന്തം തടവിന് ഹൈകോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ശാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ഉള്‍പെടുത്തുകയായിരുന്നു. 

ഇരുപത് വര്‍ഷത്തേക്ക് ശിക്ഷാ ഇളവിന് പരിഗണിക്കുക പോലും ചെയ്യരുതെന്ന് ഹൈകോടതി ഉത്തരവിട്ട കൊലയാളികളെ ശിക്ഷാ ഇളവിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പെടുത്തിയത് സിപിഎം നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia