കിസ് ഓഫ് ലൗവിന് പിന്നാലെ ടച്ച് ഓഫ് ലൗ

 


കൊച്ചി: (www.kvartha.com 15.11.2014) കിസ് ഓഫ് ലൗവ് കൊണ്ട് അന്താരാഷ്ട്ര പ്രസിദ്ധിയിലേക്കെത്തിയ കൊച്ചി അടുത്ത സംഗമത്തിന് വേദിയാകുന്നു. കിസ് ഓഫ് ലൗവിന് പകരമായി ടച്ച് ഓഫ് ലൗവാണ് നടക്കുന്നത്. ഇതൊരു പ്രതിഷേധ സമരമോ അക്രമ സമരമോ ഒന്നുമല്ല. സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയവരുടെ നന്മലക്ഷ്യമാക്കി 16ന് എറണാകുളം മറൈന്‍ഡ്രൈവിലാണ് സ്‌നേഹ സംഗമമായി 'ടച്ച് ഓഫ് ലൗ' എന്ന പരിപാടിക്ക് നടത്തുന്നത്.

മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്യും. അലഞ്ഞു നടക്കുന്നവരും രോഗ ബാധിതരും ഉള്‍പെടെ നിരവധിപേര്‍ സംഗമത്തില്‍ പങ്കാളികളാകും. ജൂഡ്‌സന്‍, ജിയാസ്, നിസാം നാസര്‍ എന്നിവരാണ് സംഘാടകര്‍. എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ ഹഗ് ഓഫ് ലൗ നടത്തുകയും വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

കിസ് ഓഫ് ലൗവിന് പിന്നാലെ ടച്ച് ഓഫ് ലൗ
കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ നടത്തിയ ചുംബന സമരമാകാട്ടെ വന്‍ പ്രതിഷേധങ്ങള്‍ക്കും അക്രമത്തിലേക്കും നയിച്ചിരുന്നു. എന്നാല്‍ ഇത്തരം കോലഹാലമൊന്നുമില്ലാതെയാണ് ടച്ച് ഓഫ് ലൗ നടത്തുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi, Programme, Kerala, Kiss of Love, Touch of Love. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia