Petition | കണ്ണൂര്‍ വിമാനത്താവളത്തിന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് കാട്ടി ആദ്യയാത്രാ സംഘം കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നല്‍കി
Dec 21, 2022, 08:43 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിദേശ സര്‍വീസുകള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ആദ്യ യാത്രാകൂട്ടായ്മ കേന്ദ്രവ്യോമയാന മന്ത്രിക്ക് നിവേദനം നല്‍കി. യാത്രക്കാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിവേദക സംഘത്തെ അറിയിച്ചു.
ഹജ് എംബാര്‍കേഷന്‍ കേന്ദ്രമായി കണ്ണൂരിനെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. സ്മൃതി ഇറാനി ഉറപ്പു നല്‍കി. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ജോണ്‍ ബ്രിടാസ് എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്മൃതി ഇറാനിയുമായുള്ള കൂടിക്കാഴ്ച. ഇക്കാര്യത്തില്‍ സജീവമായി ഇടപെടുമെന്ന് കേന്ദ്ര ഹജ് കമിറ്റി ചെയര്‍മാനും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എ പി അബ്ദുല്ലക്കുട്ടിയും പ്രതിനിധിസംഘത്തെ അറിയിച്ചു.
കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സിവില്‍ ഏവിയേഷന്‍ സെക്രടറി രാജീവ് ബന്‍സാല്‍ എന്നിവരെയും സംഘം ഡെല്‍ഹിയിലെ ഓഫിസുകളിലെത്തി നേരില്‍ക്കണ്ട് കണ്ണൂര്‍ വിമാനത്താവള വികസനത്തിന് പിന്തുണ തേടി.
എംപിമാരായ കെ സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, പി സന്തോഷ് കുമാര്‍, വി ശിവദാസ്, കെ മുരളീധരന്‍, എ എ റഹിം എന്നിവരുമായും ഡോ. ശമ മുഹമ്മദ് ഉള്‍പെടെയുള്ള നേതാക്കളുമായും വ്യാപാര വ്യവസായ രംഗത്തുള്ളവരുമായും ആദ്യവിമാനയാത്രാസംഘം കൂടിക്കാഴ്ച നടത്തി. എയര്‍ഇന്‍ഡ്യ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാന കംപനികളുടെ ഓഫിസുകളിലും സംഘാംഗങ്ങള്‍ നേരിട്ടെത്തി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
വിദേശ വിമാനങ്ങള്‍ക്ക് അനുമതി, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍, വിദേശത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനവും സംഘം നല്‍കി. ഹിസ്റ്റോറികല്‍ ഫ്ളൈറ്റ് ജേണി വൈസ് പ്രസിഡന്റ് അബ്ദുല്‍ ലതീഫ് കെ എസ് എ, സെക്രടറി ടി വി മധുകുമാര്‍, കോഓര്‍ഡിനേറ്റര്‍ റശീദ് കുഞ്ഞിപ്പാറാല്‍, എ സദാനന്ദന്‍ തലശ്ശേരി, ജയദേവ് മാല്‍ഗുഡി, എസ് കെ ശംസീര്‍, ബൈജു കുണ്ടത്തില്‍, ഫൈസല്‍ മുഴപ്പിലങ്ങാട്, കെ വി ബശീര്‍, അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, ഹാരിഫ് മൊയ്ദു തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ആദ്യവിമാന യാത്രാ സംഘം ന്യൂഡെല്‍ഹിയില്‍ നിവേദനവുമായെത്തിയത്.
Keywords: To start more services to Kannur airport passengers submitted petition to Union Aviation Minister, Kannur, Kannur Airport, Flight, Passengers, Minister, Kerala.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച ലക്ഷ്യമിട്ട് വിവിധ ആവശ്യങ്ങളുമായി ഡെല്‍ഹിയിലെത്തിയ 'ടീം ഹിസ്റ്റോറികല്‍ ഫ്ളൈറ്റ് ജേണി' പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ നിന്നുള്ള ഉദ്ഘാടന വിമാനത്തില്‍ അബൂദബിയിലേക്കും തിരികെയും യാത്ര ചെയ്തവരുടെ കൂട്ടായ്മയാണ് ഹിസ്റ്റോറികല്‍ ഫ്ളൈറ്റ് ജേണി.
ഹജ് എംബാര്‍കേഷന്‍ കേന്ദ്രമായി കണ്ണൂരിനെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. സ്മൃതി ഇറാനി ഉറപ്പു നല്‍കി. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ജോണ്‍ ബ്രിടാസ് എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്മൃതി ഇറാനിയുമായുള്ള കൂടിക്കാഴ്ച. ഇക്കാര്യത്തില്‍ സജീവമായി ഇടപെടുമെന്ന് കേന്ദ്ര ഹജ് കമിറ്റി ചെയര്‍മാനും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എ പി അബ്ദുല്ലക്കുട്ടിയും പ്രതിനിധിസംഘത്തെ അറിയിച്ചു.
കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സിവില്‍ ഏവിയേഷന്‍ സെക്രടറി രാജീവ് ബന്‍സാല്‍ എന്നിവരെയും സംഘം ഡെല്‍ഹിയിലെ ഓഫിസുകളിലെത്തി നേരില്‍ക്കണ്ട് കണ്ണൂര്‍ വിമാനത്താവള വികസനത്തിന് പിന്തുണ തേടി.
എംപിമാരായ കെ സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, പി സന്തോഷ് കുമാര്‍, വി ശിവദാസ്, കെ മുരളീധരന്‍, എ എ റഹിം എന്നിവരുമായും ഡോ. ശമ മുഹമ്മദ് ഉള്‍പെടെയുള്ള നേതാക്കളുമായും വ്യാപാര വ്യവസായ രംഗത്തുള്ളവരുമായും ആദ്യവിമാനയാത്രാസംഘം കൂടിക്കാഴ്ച നടത്തി. എയര്‍ഇന്‍ഡ്യ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാന കംപനികളുടെ ഓഫിസുകളിലും സംഘാംഗങ്ങള്‍ നേരിട്ടെത്തി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
വിദേശ വിമാനങ്ങള്‍ക്ക് അനുമതി, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍, വിദേശത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനവും സംഘം നല്‍കി. ഹിസ്റ്റോറികല്‍ ഫ്ളൈറ്റ് ജേണി വൈസ് പ്രസിഡന്റ് അബ്ദുല്‍ ലതീഫ് കെ എസ് എ, സെക്രടറി ടി വി മധുകുമാര്‍, കോഓര്‍ഡിനേറ്റര്‍ റശീദ് കുഞ്ഞിപ്പാറാല്‍, എ സദാനന്ദന്‍ തലശ്ശേരി, ജയദേവ് മാല്‍ഗുഡി, എസ് കെ ശംസീര്‍, ബൈജു കുണ്ടത്തില്‍, ഫൈസല്‍ മുഴപ്പിലങ്ങാട്, കെ വി ബശീര്‍, അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, ഹാരിഫ് മൊയ്ദു തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ആദ്യവിമാന യാത്രാ സംഘം ന്യൂഡെല്‍ഹിയില്‍ നിവേദനവുമായെത്തിയത്.
Keywords: To start more services to Kannur airport passengers submitted petition to Union Aviation Minister, Kannur, Kannur Airport, Flight, Passengers, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.