സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമന വിവാദം പുകയുന്നു; ടി എന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ വിരമിച്ച ശേഷം സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു

 


തിരുവനന്തപുരം: (www.kvartha.com 25.01.2020) ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമന വിവാദം പുകയുന്നു. സി പി എം സംസ്ഥാന സമിതി അംഗവും ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ടി എന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ വിരമിച്ച ശേഷം സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മതിയായ യോഗ്യതയില്ലെന്ന ആക്ഷേപം നിലനില്‍ക്കേയാണ് സി-ഡിറ്റ് ഡയറക്ടറായി ജയരാജിന് നിയമനം നല്‍കിയിരിക്കുന്നത്. അഴിമതി ആരോപണവും ജയരാജിനെതിരെ ഉയര്‍ന്നിരുന്നു. ഭരണാനുകൂല സംഘടനയുടെ കടുത്ത എതിര്‍പ്പ് മറി കടന്നാണ് സി-ഡിറ്റ് ഗവേണിങ് സമിതി ഈ സ്ഥാനത്തേക്കിപ്പോള്‍ ജയരാജിനെ അവരോധിച്ചത്.

സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമന വിവാദം പുകയുന്നു; ടി എന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ വിരമിച്ച ശേഷം സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു

മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ്‌ ഡി-ഡിറ്റ് ഡയറക്ടറായുള്ള നിയമനം. ഉ​ത്ത​രവ്​ പുറത്തിറങ്ങിയതിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​യ​രാ​ജ് ഡ​യ​റ​ക്ട​റാ​യി ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ചു​മ​ത​ല​യേ​റ്റു. വി​പു​ല​മാ​യ പ്ര​വൃ​ത്തി​പ​രി​ച​യ​വും സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ലു​ള്ള അ​വ​ഗാ​ഹ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണു നിയമനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മുൻപ്, പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ സി-​ഡി​റ്റി​ന്റെ ര​ജി​സ്ട്രാ​ർ സ്ഥാനത്തേക്ക് ജ​യ​രാജിനെ നി​യ​മി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ജ​യ​രാജിന് പു​ന​ർ​നി​യ​മ​നം ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മൂ​ന്നു മാ​സ​ത്തേ​ക്കോ പു​തി​യ ര​ജി​സ്ട്രാ​ർ വ​രു​ന്ന​തു വ​രേ​യോ ജ​യ​രാജിന് തു​ട​രാ​മെ​ന്നാ​യി​രു​ന്നു അന്നത്തെ വ്യ​വ​സ്ഥ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  TN Seema’s husband appointed C-DIT director,Thiruvananthapuram, News, Politics, Controversy, CPM, Allegation, Pinarayi Vijayan, Retirement, Salary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia