Tiger trapped | കൊട്ടിയൂരിൽ കൃഷിയിടത്തിൽ ഇറങ്ങിയ കടുവ കമ്പിവേലിയിൽ കുടുങ്ങി

 


കൊട്ടിയൂർ: (KVARTHA) കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കൊട്ടിയൂരിലെ കൃഷിയിടത്തിലെ കമ്പിവലയിൽ കടുവ കുടുങ്ങി. കൊട്ടിയൂർ പന്നിയാം മലയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് പ്രദേശവാസിയുടെ കൃഷിയിടത്തിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തിയത്.
Tiger trapped | കൊട്ടിയൂരിൽ കൃഷിയിടത്തിൽ ഇറങ്ങിയ കടുവ കമ്പിവേലിയിൽ കുടുങ്ങി

റബർ വെട്ടാൻ പോയവരാണ് കടുവയുടെ അലർച്ച കേട്ട് സ്ഥലത്തെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നിലവിൽ ആളുകളെ പ്രദേശത്തേക്ക് കടത്തിവിടുന്നില്ല. വനത്തിനോട് ചേർന്ന പ്രദേശമായതിനാൽ ഇവിടെ വന്യമൃഗശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

Keywords: Tiger trapped, Kottiyoor, Malayalam News, Kannur, Trapped, Fence, Wire, Farm, Rubber, Forest, Department, Wildlife, Tiger trapped in fencing wire.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia