Tiger Attack | പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി തിരച്ചില്‍ ഊര്‍ജ്ജിതം; തെര്‍മല്‍ ഡ്രോണും കുങ്കിയാനകളും എത്തും; ഹര്‍ത്താല്‍ തുടങ്ങി

 
Local hartal in Pancharakolly following tiger attack
Local hartal in Pancharakolly following tiger attack

Photo Credit: Facebook/ O R KELU

● ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. 
● കടുവ കാട് കയറിയിട്ടില്ലെന്ന വിലയിരുത്തലില്‍ വനം വകുപ്പ്. 
● വൈത്തിരിയിലും കടുവയെ കണ്ടെന്ന് പ്രദേശവാസികള്‍.
● രാധയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. 

വയനാട്: (KVARTHA) മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ വെള്ളിയാഴ്ച സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവക്കായി വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കി. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ കണ്ടെത്തുകയാണ് പ്രധാന ദൗത്യം. ഇതിനുശേഷം മയക്കുവെടി വയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് വനത്തില്‍ കടുവയ്ക്കായുള്ള അന്വേഷണം. 

മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. പ്രദേശത്ത് കടുവക്കായി വെള്ളിയാഴ്ച തന്നെ കൂട് സ്ഥാപിച്ചിരുന്നു. കടുവ കാട് കയറിയിട്ടില്ലെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. വെറ്റിറിനറി  സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക ദൗത്യ സംഘവും സ്ഥലത്തെത്തും. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവും വെള്ളിയാഴ്ച തന്നെ ഇറക്കിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് കടുവയെ വീണ്ടും കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ സ്ഥലത്തേക്ക് കൂടുകള്‍ കൊണ്ടുവന്നു. പട്രോളിങും ശക്തമാക്കി. 

അതേസമയം, കടുവ ഭീതിയെ തുടര്‍ന്ന് മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെ മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയിലാണ് ഹര്‍ത്താല്‍. എസ്ഡിപിഐയും പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച രാവിലെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴാണ് വനംവകുപ്പ് വാച്ചറുടെ ഭാര്യയായ രാധയെ കടുവ ആക്രമിച്ച് കൊന്നത്. മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയിരുന്നു. 

അതിനിടെ, മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് പ്രദേശവാസികള്‍ അവകാശപ്പെട്ടത് ആശങ്കയായിട്ടുണ്ട്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

ഈ വാര്‍ത്ത പങ്കുവച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

Forest department is intensifying its search for the tiger that killed a woman in Pancharakolly, and a hartal has been declared in the area.

#TigerSearch #Pancharakolly #Hartal #Vayanad #Wildlife

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia