തുറവൂര്‍ ഇരട്ടക്കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

 


ADVERTISEMENT

ആലപ്പുഴ: തുറവൂര്‍ ഇരട്ടക്കൊല കേസിലെ പ്രതി കുത്തിയതോട് ഇല്ലിക്കല്‍ ഷാജിയെ ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും.

കുത്തിയതോട് പഞ്ചായത്ത് ചാലപ്പറമ്പില്‍ പരേതനായ അഷറഫിന്റെ മകള്‍ സുറുമി (15), അയല്‍വാസിയും വസ്ത്ര വ്യാപാരിയുമായ നദീറ മന്‍സിലില്‍ എന്‍.എസ്. ഇസ്മാഈല്‍ ഹാജി (63) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എം. യുസഫ് ശിക്ഷ വിധിച്ചത്.

തുറവൂര്‍ ഇരട്ടക്കൊലപാതകം: പ്രതിക്ക് ജീവപര്യന്തംഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം ഷാജി കുറ്റക്കാരനാണെന്നു കോടതി വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. രാവിലെ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നും ശിക്ഷ സ്വീകരിക്കുന്നുവെന്നുമായിരുന്നു ഷാജിയുടെ പ്രതികരണം.

തുടര്‍ന്ന് ഉച്ചകഴിഞ്ഞ് വിധി പറയാന്‍ കേസ് മാറ്റിവച്ചു. വൈകിട്ടു 4.55ന് ആയിരുന്നു വിധി. തുറവൂര്‍ ചാവടിയില്‍ 2009 മേയ് 27ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.എസ്.എല്‍.സി. വിദ്യാര്‍ഥിനിയായ സുറുമി ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം വീട്ടിലേക്കു പോയപ്പോള്‍ ഷാജി പിന്നാലെയെത്തി വെട്ടിക്കൊലപ്പെടുത്തിയെന്നും തടയാനെത്തിയ ഇസ്മാഈലും വെട്ടേറ്റു മരിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
Keywords: Neighbour, Alappuzha, Murder case, Daughter, Court, Student, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia