Fire | തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപ്പിടിച്ചു; ആര്‍ക്കും പരുക്കില്ല
May 21, 2023, 17:42 IST
തൃശ്ശൂര്‍: (www.kvartha.com) കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപ്പിടിച്ചു. ഭാഗ്യവശാല്‍ ആര്‍ക്കും പരുക്കില്ല. അതേസമയം, തീപ്പിടിത്തത്തില്‍ ട്രാവലര്‍ പൂര്‍ണമായി കത്തി നശിച്ചു. ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം നടന്നത്.
കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തില്‍ ആദ്യ ഘട്ടത്തില്‍ ആളുകളെ എത്തിച്ച ശേഷം രണ്ടാം ഘട്ടത്തിലേക്ക് ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപ്പിടിത്തം ഉണ്ടാകുന്നത്. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചത്.
വളരെ പെട്ടെന്ന് വാഹനത്തില്‍ തീ ആളിപിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി. തീപ്പിടിക്കാനുള്ള കാരണം വ്യക്തമല്ല. ആളുകള്‍ വാഹനത്തില്‍ ഇല്ലാതിരുന്നത് ഒഴിവാക്കിയത് വലിയൊരു ദുരന്തമാണ്.
Keywords: News, Kerala-News, Kerala, News-Malayalam, Thrissur News, Traveler, Catches Fire, Wedding Run, Chelakkara-News, Kerala-News, Thrissur: Traveler Catches Fire on Wedding Run.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.