Accidental Death | രോഗിയുമായി വന്ന ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരുക്ക്

 


തൃശൂര്‍: (www.kvartha.com) രോഗിയുമായി വന്ന ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കുന്നംകുളം പന്തല്ലൂരിലാണ് അപകടം ഉണ്ടായത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ് മത്ത് (48), ബന്ധു ഫെമിന (30), ഭര്‍ത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. 

പുലര്‍ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. റഹ് മത്തിന്റെ മകന്‍ ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ശുഐബ്, സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കനത്ത മഴയില്‍ ആംബുലന്‍സ് നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിവരം. ശ്വാസതടസം നേരിട്ട ഫെമിനയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴാണ് മരത്തിലിടിച്ച് മറിഞ്ഞത്. 

വിവരമറിഞ്ഞ് അപകടസ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലന്‍സ് കുന്നംകുളത്ത് പികപ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു.

Accidental Death | രോഗിയുമായി വന്ന ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരുക്ക്


Keywords:  News, Kerala-News, Kerala, Thrissur-News, News-Malayalam, Regional-News, Ambulance, Accident, Patient, Accidental Death, Road Accident, Thrissur: Three died in ambulance accident at Kunnamkulam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia