Dead Body | തിരൂരില്‍നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം അഴുകിയനിലയില്‍ ഓടയില്‍ നിന്നും കണ്ടെത്തി
Mar 1, 2024, 21:24 IST
തൃശൂര്‍: (KVARTHA) മലപ്പുറം തിരൂരില്‍ നിന്നും കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം അഴുകിയനിലയില്‍ ഓടയില്‍ നിന്നും കണ്ടെത്തി. മൂന്നു മാസം മുന്‍പാണു കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയില്‍നിന്നും ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായ വിവരം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. തുടര്‍ന്ന് അമ്മയെ സ്ഥലത്തെത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ തമിഴ്നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ശ്രീപ്രിയ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂരില്‍ തിരച്ചില്‍ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു പടിയില്‍ ഉപേക്ഷിച്ചുവെന്നുള്ള വിവരം ലഭിച്ചതോടെയാണ് അമ്മയുമായി പൊലീസ് തൃശൂരില്‍ എത്തി തെളിവെടുപ്പ് നടത്തിയത്.

ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് യുവതി കാമുകനൊപ്പം തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കാണാനിടയായതോടെയാണു സംഭവം പുറത്തായത്. കുട്ടിയെ യുവതിക്കൊപ്പം കാണാത്തതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ച് കൊലപ്പെടുതാണെന്ന് ശ്രീപ്രിയ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ ജയസൂര്യയുടെ പിതാവിനും മാതാവിനും പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഇവരെയും കസ്റ്റഡിയിലെടുത്ത് തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു.

Keywords: Thrissur: Missing Child Dead Body Found, Thrissur, News, Dead Body, Child, Missing, Probe, Railway station, Complaint, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.