Crack | കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തി; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രൂക്ഷമായി വിമര്‍ശിച്ച് റവന്യു മന്ത്രി

 



തൃശൂര്‍: (www.kvartha.com) ദക്ഷിണേന്‍ഡ്യയിലെ ആദ്യ ഇരട്ടത്തുരങ്ക ദേശീയപാതയായ കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തി. സര്‍വീസ് റോഡില്‍ നിര്‍മിച്ച കല്‍ക്കെട്ടിലെ തകരാറാണ് വിള്ളലിന് കാരണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യു മന്ത്രി കെ രാജന്‍ ദേശീയപാത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രൂക്ഷമായി വിമര്‍ശിച്ചു. 

കല്‍ക്കെട്ട് നിര്‍മിച്ചതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടുകയും ദേശീയപാത പ്രൊജക്ട് ഡയറക്ടറോട് 24 മണിക്കൂറിനകം സ്ഥലത്തെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. കല്‍ക്കെട്ടിന്റെ പുനര്‍നിര്‍മാണം വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിനെയും മന്ത്രി ചുമതലപ്പെടുത്തി. 

Crack | കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തി; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രൂക്ഷമായി വിമര്‍ശിച്ച് റവന്യു മന്ത്രി


കുതിരാന്‍ ദേശീയപാതയോട് ചേര്‍ന്ന് സര്‍വീസ് റോഡില്‍ കല്‍ക്കെട്ട് നിര്‍മിച്ചിരുന്നു. കനത്ത മഴയില്‍ ഇത് ഭാഗികമായി തകര്‍ന്നു. തുടര്‍ന്നാണ് ദേശീയപാത റോഡില്‍ വിള്ളല്‍ രൂപപ്പെട്ടത്. നിലവില്‍ ദേശീയപാതയുടെ ഒരുഭാഗത്ത് ഗതാഗതം താല്‍കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ കല്‍ക്കെട്ട് പൂര്‍ണമായും തകരും. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

Keywords:  News,Kerala,State,Thrissur,Road,Transport,Minister,Top-Headlines, Criticism, Thrissur: Crack on Kuthiran National Highway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia