B Aananthakrishnan | കേരള കലാമണ്ഡലം വിസിയായി ഡോ. ബി അനന്തകൃഷ്ണനെ നിയമിച്ചു
Oct 21, 2023, 18:13 IST
തൃശൂര്‍: (KVARTHA) ഡോ. ബി അനന്തകൃഷ്ണനെ കേരള കലാമണ്ഡലം വിസിയായി നിയമിച്ചു. സെര്‍ച് കമിറ്റി ശുപാര്‍ശ അംഗീകരിച്ച് നിയമന ഉത്തരവ് പുറത്തിറക്കിയത് ചാന്‍സിലര്‍ മല്ലികാ സാരാഭായ് ആണ്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല തിയറ്റര്‍ വിഭാഗം മേധാവിയായിരുന്നു ബി അനന്തകൃഷ്ണന്‍.
നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. 19 വര്‍ഷം പ്രൊഫസറായി പ്രവൃത്തി പരിചയമുണ്ട്. ഒന്നരക്കൊല്ലമായി കാലടി സര്‍വകലാശാല വിസിക്കായിരുന്നു കലാമണ്ഡലത്തിന്റെ അധിക ചുമതല. പുതിയ ചാന്‍സിലറായി മല്ലികാ സാരാഭായി ചുമതലയേറ്റതിന് പിന്നാലെയാണ് ഡോ. ജെ പ്രസാദ് അധ്യക്ഷനായ മൂന്നംഗ സെര്‍ച് കമിറ്റിയെ നിയമിച്ചത്. സെര്‍ച് കമിറ്റി ശുപാര്‍ശ ചെയ്ത മൂന്ന് പേരുകളില്‍ നിന്നാണ് ബി അനന്തകൃഷ്ണന്റെ നിയമനം.
Keywords: Thrissur, B Aananthakrishnan, Kerala Kalamandalam VC, Professor, Appointed, Thrissur: B Aananthakrishnan Kerala Kalamandalam VC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.