കാട്ടുപോത്തിനെ വെടിവെച്ചുക്കൊന്ന കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍
Oct 26, 2019, 19:16 IST
കണ്ണൂര്‍: (www.kvartha.com 26.10.2019) ചിറ്റാരിപ്പറമ്പിനടുത്ത് ഇരട്ടക്കുളങ്ങരയില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. വട്ടോളി കോട്ടയിലെ കെ. പ്രദീപന്‍ (44), പി. വിജേഷ്, കുയ്യലാട്ടെ പി. പ്രകാശന്‍ (46) എന്നിവരെയാണ് കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഡി. ഹരിലാല്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് മൂന്നു പേരും ഫോറസ്റ്റ് ഓഫിസില്‍ കീഴടങ്ങിയത്. ഈ കേസില്‍ നേരത്തെ പി. രാജേഷ്, എം. ഷിജു എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ അറസ്റ്റിലായ മൂന്നു പ്രതികളുമായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി പി. രാജേഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം തിരികെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയില്‍ ഹാജരാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Three more arrested for shooting wild bison, Arrested, Case, Custody, forest, Kannur, Kerala, News, Court,
Keywords: Three more arrested for shooting wild bison, Arrested, Case, Custody, forest, Kannur, Kerala, News, Court,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.