സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നിര്‍ധന യുവതിയെ ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചെന്ന കേസ്; 3 പേര്‍ അറസ്റ്റില്‍
Oct 10, 2021, 08:09 IST
പുല്‍പള്ളി: (www.kvartha.com 10.10.2021) സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നിര്‍ധന യുവതിയെ ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ചാരിറ്റി സംഘടനാ ഭാരവാഹിയുള്‍പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. സ്‌നേഹദാനം ചാരിറ്റബിള്‍ സംഘടനാ ഭാരവാഹി സംശാദ് (24), ബത്തേരി സ്വദേശി ഫസല്‍ മഹ്ബൂബ് (23), അമ്പലവയല്‍ സ്വദേശി സെയ്ഫുറഹ്മാന്‍ (26) എന്നിവരെയാണ് ബത്തേരി ഡി വൈ എസ് പി വി എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മെച്ചപ്പെട്ട ചികിത്സയും കുടുംബസഹായവും വാഗ്ദാനം ചെയ്ത് നിര്‍ധന യുവതിയെ എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ചികിത്സാ കാര്യങ്ങള്‍ ഏര്‍പെടുത്താനും പണസമാഹരണത്തിനുമായി സംശാദ് ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്തി ചെറുസഹായങ്ങള്‍ നല്‍കിയിരുന്നുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്‌ക്കെന്ന പേരില്‍ കഴിഞ്ഞ 29ന് പ്രതികള്‍ യുവതിയെ എറണാകുളത്ത് കൊണ്ടുപോയി മുറിയെടുത്ത്, ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.