സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍കടകളില്‍ അറിയിക്കണം പിന്‍മാറാന്‍ അവസരം ഉണ്ട്; അനര്‍ഹര്‍ കൈവശം വെച്ചിരിക്കുന്ന ബിപിഎല്‍ റേഷന്‍ കാര്‍ഡ് തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി

 



തിരുവനന്തപുരം: (www.kvartha.com 27.05.2021) കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ആശ്വാസമായി സര്‍കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് റേഷന്‍ കടകളില്‍ അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഇറഞ്ഞു. ഇത്തരക്കാര്‍ക്ക് പിന്‍മാറാന്‍ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. 

മാത്രമല്ല ബി പി എല്‍ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരില്‍ നടപടിയുണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍കടകളില്‍ അറിയിക്കണം പിന്‍മാറാന്‍ അവസരം ഉണ്ട്; അനര്‍ഹര്‍ കൈവശം വെച്ചിരിക്കുന്ന ബിപിഎല്‍ റേഷന്‍ കാര്‍ഡ് തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും  ഭക്ഷ്യമന്ത്രി


കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മാസ്‌ക് ഉള്‍പെടെയുളള പ്രതിരോധ സാമഗ്രികള്‍ അമിത വില ഈടാക്കി വിറ്റാല്‍ സര്‍കാര്‍ കര്‍ശന നടപടികളിലേക്ക് പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ലീഗല്‍ മെട്രോളജി പരിശോധന ഊര്‍ജ്ജിതമാക്കും. കോവിഡ് കാലത്ത് വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ സര്‍കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയില്‍ തലസ്ഥാന വികസനം യാഥാര്‍ത്ഥ്യമാക്കും. ഭക്ഷ്യവകുപ്പിനെ കൂടുതല്‍ ജനകീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News, Kerala, State, Thiruvananthapuram, Food, Minister, COVID-19, Ration Shop, Those who do not need the free food kit should inform the ration shops: Food Minister GR Anil
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia