Woman Attacked | 'വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ തയാറായില്ല; നേമത്ത് യുവതിയുടെ കഴുത്തില്‍ യുവാവ് കത്തി കൊണ്ട് കുത്തി, പിന്നീട് സ്വയം കഴുത്തറുത്തു'; ഇരുവരുടേയും നില ഗുരുതരം

 


തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തില്‍ യുവാവ് കത്തി കൊണ്ട് കുത്തുകയും പിന്നീട് സ്വയം കഴുത്തറുക്കുകയും ചെയ്തതായി പൊലീസ്. നേമത്ത് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Woman Attacked | 'വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ തയാറായില്ല; നേമത്ത് യുവതിയുടെ കഴുത്തില്‍ യുവാവ് കത്തി കൊണ്ട് കുത്തി, പിന്നീട് സ്വയം കഴുത്തറുത്തു'; ഇരുവരുടേയും നില ഗുരുതരം


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

രമ്യാ രാജീവന്‍ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. ദീപക് അപകട നില തരണം ചെയ്‌തെന്നാണ് പ്രാഥമിക വിവരം. ഇരുവരും നാല് വര്‍ഷമായി അടുപ്പത്തിലായിരുന്നു. ബുധനാഴ്ച രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല.

ഇതോടെ വീട്ടില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് ദീപക് രമ്യയെ ആക്രമിക്കുകയായിരുന്നു. ഇരുവരും തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ നേമം പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keywords: Thiruvananthapuram Woman Attacked, Thiruvananthapuram, News, Crime, Criminal Case, Police, Case, Probe, Attacked, Injury, Hospitalized, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia