Vande Bharat | പ്രഖ്യാപന സമയത്തെ വേഗതയില്ല; വന്ദേഭാരത് എക്‌സ്പ്രസ് സ്റ്റോപുകളില്‍ എത്താന്‍ 20 മിനുറ്റ് വൈകി; നവീകരണ ജോലികള്‍ നടക്കുന്നതാണ് കാരണമെന്ന് അധികൃതര്‍
May 2, 2023, 10:03 IST
തിരുവനന്തപുരം: (www.kvartha.com) വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് പ്രഖ്യാപന സമയത്ത് അവകാശപ്പെട്ട കുതിപ്പില്ലെന്ന് ആരോപണം. കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളള സ്റ്റോപുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ കുതിച്ചെത്താനാകുന്നില്ല. ഈ സ്റ്റേഷനുകളില്‍ നിശ്ചിത സമയത്തില്‍ നിന്ന് 20 മിനുറ്റ് വരെയാണ് ട്രെയിന്‍ എത്താന്‍ വൈകുന്നത്.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് 6.07ന് കൊല്ലത്തെത്തണം. തിങ്കളാഴ്ച മൂന്ന് മിനുറ്റ് വൈകി 6.10നാണ് ട്രെയിനെത്തിയത്. മൂന്നു മിനുറ്റ് വൈകിയാണ് കോട്ടയത്തെത്തിയതും. 8.17ന് എറണാകുളത്ത് എത്തേണ്ട വന്ദേഭാരത് 12 മിനുറ്റ് വൈകി 8.29 നാണ് നോര്‍ത് സ്റ്റേഷനില്‍ നിര്‍ത്തിയത്. തൃശൂരില്‍ 9.22ന് എത്തേണ്ട ട്രെയിന്‍ 13 മിനുറ്റ് വൈകി 9.35നാണ് എത്തിയത്.
തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സമയ വ്യത്യാസം 7 മിനുറ്റായി കുറഞ്ഞു. 11.03ന് കോഴിക്കോട്ട് എത്തേണ്ട വന്ദേഭാരത് 11 മിനുറ്റ് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ താമസം 20 മിനുറ്റ് ആയി ഉയര്‍ന്നു.
വിവിധയിടങ്ങളില്‍ ട്രാക് നവീകരണ ജോലികള്‍ നടക്കുന്നതിനാലുളള വേഗനിയന്ത്രണമാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, കൃത്യസമയമായ 1.25ന് തന്നെ കാസര്‍കോട് എത്താനായെന്ന് റെയില്‍വേ വ്യക്തമാക്കി.
ഒരു റെയില്‍പാത മറ്റൊരു റെയില്‍പാതയുമായി കൂടിച്ചേരുന്ന ക്രോസ് ഓവര്‍പോയിന്റായ എറണാകുളം മെയിന്റനന്‍സ് യാര്‍ഡിനും എറണാകുളം നോര്‍തിനുമിടയില്‍ എല്ലാ ട്രെയിനുകള്‍ക്കും വേഗം കുറയും. ഇവിടെ 15 കിലോമീറ്റര്‍ മാത്രമാണ് വേഗം. പ്രധാന പാതയില്‍നിന്ന് പിരിഞ്ഞു പോകുന്ന ലൂപ് ലൈന്‍ ഫ്‌ലാറ്റ്‌ഫോമുകളുള്ള ഷൊര്‍ണൂര്‍ യാര്‍ഡ് മുതലുളള ഭാഗത്തും വേഗം 15 കിലോമീറ്ററിലേയ്ക്ക് താഴും. ഇതുകൂടി കണക്കുകൂട്ടിയാണ് ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍നിന്നും അവസാനിക്കുന്ന സ്റ്റേഷനിലേയ്ക്കുള്ള റണിങ് ടൈം കണക്കുകൂട്ടുന്നത്. അത് കൃത്യമായി പാലിക്കാനാകുന്നുണ്ടെന്നും റയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, News-Malayalam, Thiruvananthapuram, Train, Railway, Vande Bharat, Thiruvananthapuram: Vande Bharat Express Train delaying to reach stations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.