Mocking Song | 'ചില്ലു മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ, പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാന്‍'; മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പാട്ട് പാടി രമ്യാ ഹരിദാസ്

 


തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പാട്ട് പാടി വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപി രമ്യാ ഹരിദാസ്. 'സഖാവിന്റെ അവസ്ഥയെന്താണ്, മുഖ്യമന്ത്രിയുടെ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു രമ്യയുടെ പാട്ട്.

റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രടേറിയറ്റ് ഉപരോധത്തിനിടെയായിരുന്നു രമ്യയുടെ ഗാനാലാപനം.

'പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാന്‍, ചില്ലു മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ, എന്നെ കല്ലെറിയല്ലേ'- എന്നായിരുന്നു രമ്യയുടെ പാട്ട്. 'സര്‍കാരല്ലിത് കൊള്ളക്കാര്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുഡിഎഫിന്റെ ഉപരോധം. 'റേഷന്‍കട മുതല്‍ സെക്രടേറിയറ്റ് വരെ ഉപരോധം' എന്ന സമരത്തിന്റെ ഭാഗമായാണ് യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

Mocking Song | 'ചില്ലു മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ, പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാന്‍'; മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പാട്ട് പാടി രമ്യാ ഹരിദാസ്



Keywords: News, Kerala, Kerala-News, Politics, Politics-News, Thiruvananthapuram News, Congress, MP, Ramya Haridas, Sang, Song, Mock, CM, Pinarayi Vijayan, Protest, Thiruvananthapuram: Congress MP Ramya Haridas Sang Song Mocking CM Pinarayi Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia