തിരുവല്ല: നഗരസഭയുടെ പുതിയ അധ്യക്ഷയായി യു.ഡി.എഫി.ലെ ഷീല വര്‍ഗീസിനെ തെരഞ്ഞെടുത്തു. കേരളകോണ്ഗ്രസുകാരിയായ ഷീല വര്‍ഗീസ് നഗരസഭയുടെ മുപ്പതാമത്തെ അധ്യക്ഷയാണ്. യു.ഡി.എഫ്. ധാരണ പ്രകാരം കേരള കോണ്‍ഗ്രസിലെ ലിന്‍ഡ തോമസ് കഴിഞ്ഞ മാസം 31ന് രാജിവച്ച ഒഴിവിലാണ് ചൊവാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.
ഷീല വര്‍ഗീസ് 20 വോട്ട് നേടി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.എന്‍. അംശുമതിക്ക് 13 ഉം ബി.ജെ.പി. സ്ഥാനാര്‍ഥി ഉഷ രാജുവിനു നാലും വോട്ട് ലഭിച്ചു. 39 അംഗ കൗണ്‍സിലില്‍ 38 പേര്‍ ഹാജരായി. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ബി.ജെ.പി.യിലെ പി.എസ്. മനോഹരനാണ് ഹാജരാകാഞ്ഞത്. സ്വതന്ത്ര അംഗം പ്രദീപ് മാമ്മന്‍ മാത്യു വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. യുഡിഎഫ് - 20, എല്‍.ഡി.എഫ്. - 13, ബി.ജെ.പി. - അഞ്ച്. സ്വതന്ത്രന്‍ - ഒന്ന് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.

Keywords: DF, BJP, Congress, Tiruvalla Municipal Office, Kerala, Resigned, LDF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.