FRS System | വേഷം മാറിയാലും ഇനി രക്ഷയില്ല; കുറ്റവാളികളെ പിടികൂടാന്‍ എഫ് ആര്‍ എസ് സംവിധാനവുമായി പൊലീസ്
Jul 24, 2023, 22:11 IST
തിരുവനന്തപുരം: (www.kvartha.com) വേഷം മാറിയാലും ഇനി രക്ഷയില്ല. മുഖലക്ഷണത്തില്‍ പിടിവീഴും, കേരള പൊലീസ് വികസിപ്പിച്ചെടുത്ത പൊലീസ് ആപ്ലികേഷനായ ഐ കോപ് സില്‍(icops) ആര്‍ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള എഫ് ആര്‍ എസ്(Face Recognition System) സംവിധാനം ആരംഭിച്ചു.
ഐ കോപ് സ് ക്രിമിനല്‍ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി എ ഐ ഇമേജ് സെര്‍ച് സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന അല്ലെങ്കില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പോലും ഫോടോ എടുത്ത് നിമിഷനേരംകൊണ്ട് ഗാലറിയിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനും ആള്‍മാറാട്ടം നടത്തി മുങ്ങി നടക്കുന്നവരെ തിരിച്ചറിയാനും എഫ് ആര്‍ എസ് സംവിധാനം സഹായിക്കുമെന്ന് പൊലീസ് അറിയിച്ചു. കേരള പൊലീസിന്റെ ഫേസ് ബുക് പേജിലാണ് ഇക്കാര്യം പങ്കുവച്ചത്.
പൂര്‍ണമായും ഈ സോഫ് റ്റ്വെയര്‍ തയാറാക്കിയിരിക്കുന്നത് സി സി ടി എന്‍ എസ് ഡിവിഷനിലെ സാങ്കേതിക വിദഗ്ദരായ പൊലീസ് ഉദ്യോഗസ്ഥരാണ്. തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുള്ളൂര്‍ക്കര സെന്റ് ആന്റണീസ് പള്ളിയുടെ ഭണ്ഡാര മോഷണശ്രമത്തിനിടെ ഒരാളെ പ്രദേശവാസികളുടെ സഹായത്തോടെ വടക്കാഞ്ചേരി പൊലീസ് പിടികൂടിയിരുന്നു.
പിടികൂടിയ ആള്‍ പൊലീസിന് മുന്നില്‍ വളരെ സാധുവായാണ് പെരുമാറിയത്. സംശയം തോന്നിയ പൊലീസ് എഫ് ആര്‍ എസി (Face Recognition System) ലെ ക്രിമിനല്‍ ഗാലറി ഉപയോഗിച്ച് ഇയാളുടെ ഫോടോ സെര്‍ച് ചെയ്തപ്പോള്‍ കിട്ടിയത് അമ്പരപ്പിക്കുന്ന വിവരങ്ങളായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ കാദര്‍ ബാശ @ ശാനവാസിനെയാണ് പിടികൂടിയതെന്ന് വടക്കാഞ്ചേരി പൊലീസ് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും, പല കോടതികളില്‍ പിടികിട്ടാപുള്ളിയായി എല്‍ പി വാറന്‍ഡുകള്‍ ഇയാള്‍ക്കെതിരെ നിലവിലുള്ളതായും അറിയാന്‍ കഴിഞ്ഞു.
ഇതേ സംവിധാനം ഉപയോഗിച്ച് വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധിയിലെ തന്നെ ഒരു അഞ്ജാത മൃതശരീരത്തെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കാണാതാകുന്നവരെ സംബന്ധിച്ച വിവരങ്ങളും ഫോടോയും പുതിയ സംവിധാനത്തിലൂടെ പരിശോധിക്കാന്‍ സാധിക്കും.

Keywords: There is no escape even if the disguise is changed; Police with FRS system to catch criminals, Thiruvananthapuram, News, Police, FB Post, Criminals, Dead Body, Missing. FRS, iCops, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.