മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണശ്രമം; 'സമീപത്തെ വീട്ടില്‍നിന്ന് 7 പവന്‍ കവര്‍ന്നു'

 



വടകര: (www.kvartha.com 18.03.2022) മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് കള്ളന്‍ കയറിയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ സഹോദരിയാണ് പ്രേമലത. വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണശ്രമം നടന്നത്. 

ചൊവ്വാഴ്ച രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയിലാണ് സംഭവം. പിന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വീട്ടിനകത്തെ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. നാല് സിസിടിവി ക്യാമറകള്‍ തകര്‍ക്കുകയും അതിന്റെ റെകോര്‍ഡര്‍ കൊണ്ടുപോവുകയും ചെയ്തു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണശ്രമം; 'സമീപത്തെ വീട്ടില്‍നിന്ന് 7 പവന്‍ കവര്‍ന്നു'


ഇവരുടെ വീടിന് സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടിലും മോഷ്ടാക്കള്‍ കയറി. ഇവിടെനിന്ന് ഏഴ് പവന്‍ സ്വര്‍ണാഭരണവും 8,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ വീട്ടുകാര്‍ വീട് പൂട്ടി അറക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയിരിക്കുകയായിരുന്നു. രാത്രി ഒന്‍പത് മണിക്ക് പോയവര്‍ 11 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 

റൂറല്‍ പൊലീസ് മേധാവി എ ശ്രീനിവാസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.

Keywords: N ews, Kerala, State, Vadakara, Theft, Pinarayi Vijayan, Chief Minister, Police, Theft attempt in Pinarayi Vijayan's wife's sisters home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia