വൈക്കം തലയോലപറമ്പ് പോസ്റ്റ് ഓഫീസില്‍ മോഷണം; 80,000 രൂപ കളവ് പോയതായി പരാതി
Dec 12, 2021, 06:55 IST
ആലപ്പുഴ: (www.kvartha.com 12.12.2021) വൈക്കം തലയോലപറമ്പ് പോസ്റ്റ് ഓഫിസില്‍ മോഷണം. ഏകദേശം 80,000ത്തോളം രൂപ കളവ് പോയതായി പരാതി. ലോകെര്‍ തകര്‍ക്കാനും ശ്രമം ഉണ്ടായതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പോസ്റ്റ് ഓഫീസിന് പുറകിലെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 16500 രൂപയും ജീവനക്കാരി മേശയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 60,000 രൂപയുമാണ് കൊണ്ടുപോയത്. പോസ്റ്റ് ഓഫീസ് തൂത്തുവാരാനെത്തിയ ജീവക്കാരിയാണ് വാതിലുകളുടെ പൂട്ട് തകര്‍ന്ന് കിടക്കുന്നതു കണ്ടത്.
ഫയലുകളും തപാല്‍ ഉരുപ്പടികളും അലങ്കോലമാക്കിയ നിലയിലാണ്. ലോകെര്‍ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും അത് നടന്നില്ല. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മണം പിടിച്ച് നീങ്ങിയ പൊലീസ് നായ വൈക്കം റോഡിലുള്ള ഷടെര്‍ ഇല്ലാത്ത കടമുറിയില്‍ കയറി നിന്നു. സമീപത്തെ ബാങ്കുകളുടെയും വ്യാപാര സ്ഥാപനങ്ങളുടേയും സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.