Hospitalized | ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിക്ക് തുണയായി ജീവനക്കാര്‍; തലശേരിയിലെ രക്ഷാപ്രവര്‍ത്തനം മാതൃകയായി


യുവതിക്കൊപ്പം രണ്ട് മക്കള്‍ കൂടി ഉണ്ടായിരുന്നു
പിന്നീട് സഹോദരനെ വിളിച്ച് വരുത്തിയാണ് യാത്ര തുടര്‍ന്നത്
തലശേരി : (KVARTHA) തലശേരി (Thalasseri) - പാനൂര്‍ (Panur) റൂടില്‍ ബസ് യാത്രയ്ക്കിടെ (Bus Travelling) ദേഹാസ്വാസ്ഥ്യം (Collapsed) അനുഭവപ്പെട്ട യാത്രക്കാരിക്ക് (Passenger) തുണയായി ബസ് ജീവനക്കാര്‍ (Bus Employees) . തലശേരി - പാനൂര്‍ - വിളക്കോട്ടൂര്‍ റൂടില്‍ സര്‍വീസ് നടത്തുന്ന ആയില്യം ബസില്‍ യാത്ര ചെയ്യവേയാണ് വെള്ളിയാഴ്ച രാവിലെ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബസിന്റെ മുന്‍വശത്തെ സീറ്റില്‍ കുഴഞ്ഞു വീണ യുവതിയെ ഉടന്‍ തന്നെ ജീവനക്കാര്‍ താങ്ങിയെടുത്ത് അതേ ബസില്‍ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ച് (Indiragandhi Hospital) ചികിത്സ (Treatment) ലഭ്യമാക്കുകയായിരുന്നു.
തലശേരിയില്‍ നിന്നും ബസ് പുറപ്പെട്ട് കീഴത്തിമുക്കിലെത്തിയപ്പോഴാണ് സംഭവം. കന്‍ഡക്ടര്‍ ടികറ്റ് ചോദിക്കാനെത്തിയപ്പോള്‍ ബസിന് മുന്‍വശത്തെ പെട്ടി സീറ്റിലിരുന്ന യുവതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് ബസ് തിരിച്ചു. ജീവനക്കാര്‍ തന്നെ യാത്രക്കാരിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പാലക്കൂല്‍ സ്വദേശിനിയായ യുവതിക്കൊപ്പം രണ്ട് മക്കള്‍ കൂടി ഉണ്ടായിരുന്നു. പിന്നീട് യുവതിയുടെ സഹോദരനെ വിളിച്ച് വരുത്തിയാണ് ബസ് യാത്ര തുടര്‍ന്നത്. ഡ്രൈവര്‍ നിജില്‍ മനോഹര്‍, കന്‍ഡക്ടര്‍ ടിഎം ഷിനോജ്, ക്ലീനര്‍ യദു കൃഷ്ണ എന്നിവരുടെ സമയോചിത പ്രവൃത്തിയെ യാത്രക്കാരും, മറ്റുള്ളവരും അഭിനന്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.