നഷ്ടമാകുമായിരുന്ന ജോലിക്ക് പുറമെ ഒരുപക്ഷെ ജയിലറയിലെ ഇരുളിലും തീരാ ബാധ്യതയിലും അകപ്പെട്ടു പോകുമായിരുന്ന അയാളുടെ ജീവിതം വീണ്ടെടുത്തത് അവരാണ്; മാലാഖയായൊരു വീട്ടമ്മ
Nov 23, 2019, 16:16 IST
കൊല്ലം: (www.kvartha.com 23.11.2019) ബാങ്ക് അറ്റന്‍ഡറുടെ കയ്യില്‍ നിന്ന് നഷ്ടമായ രൂപ തിരിച്ച് നല്കി മാതൃകയായി വഴിയാത്രകാരി. കുണ്ടയം സഹകരണ ബാങ്കിലെ അറ്റന്‍ഡര്‍ റെനി തോമസിന്റെ ജീവിതത്തിലെ മാലാഖയാണ് കുണ്ടയം - മഞ്ചള്ളൂര്‍ റോഡ് കക്കാചൂളയില്‍ റസിയ.
നഷ്ടമാകുമായിരുന്ന ജോലിക്ക് പുറമെ ഒരുപക്ഷെ ജയിലറയിലെ ഇരുളിലും തീരാ ബാധ്യതയിലും അകപ്പെട്ടു പോകുമായിരുന്നു അയാളുടെ ജീവിതം വീണ്ടെടുത്തത് ഈ വീട്ടമ്മയാണെന്ന് പറയാം. റെനിയുടെ പക്കല്‍ നിന്നും നഷ്ടപ്പെട്ട 10 ലക്ഷം രൂപ വഴിയില്‍ വീണു കിട്ടിയ റസിയയും ബന്ധു നാസില ഷാനവാസും പണം അയല്‍വാസിയുടെ സഹായത്തോടെ പൊലീസില്‍ ഏല്‍പിച്ചിച്ചു.
കഴിഞ്ഞ ദിവസം കുണ്ടയം സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസിലേക്ക് മൈലാടുംപാറ ബ്രാഞ്ചില്‍ നിന്നു വന്ന ഫോണ്‍ കോളില്‍ ഒരു സഹകാരിക്ക് 10 ലക്ഷം രൂപ ഉടനെ എത്തിക്കണം. ബൈക്കിന്റെ മുന്‍ കവറില്‍ പണം വച്ചു അറ്റന്‍ഡര്‍ റെനി തോമസ് യാത്ര തിരിച്ചു. വൈകുന്നേരം 3.30നു മൈലാടുംപാറ ബ്രാഞ്ചിലെത്തി ബൈക്കിന്റെ കവര്‍ പരിശോധിച്ചപ്പോള്‍ പണമില്ല. പരിഭ്രാന്തനായ റെനി ഹെഡ് ഓഫിസില്‍ വിവരമറിയിച്ചു. റെനി തോമസ് പോയ വഴിയേ ജീവനക്കാര്‍ അന്വേഷിച്ചെങ്കിലും കിട്ടിയില്ല.
വൈകിട്ട് 5നു മുന്‍പ് ബാങ്കില്‍ പണം അടച്ചില്ലെങ്കില്‍ നിയമ നടപടി നേരിടണം. റെനിയില്‍ വിശ്വാസമര്‍പ്പിച്ച ജീവനക്കാര്‍ സ്വന്തം വീടുകളില്‍ നിന്നു സ്വര്‍ണവും പണവും ശേഖരിച്ചിട്ട് പണയ വായ്പ വച്ച് വൈകിട്ട് അഞ്ചിന് മുന്‍പായി ബാങ്കില്‍ പണം തിരിച്ചടച്ചു. ഇതിനിടെ പണം നഷ്ടമായെന്നു പൊലീസില്‍ പരാതിയും നല്‍കി.
അതേസമയം വഴിയില്‍ നിന്നു 10 ലക്ഷം രൂപ ലഭിച്ചതിന്റെ പരിഭ്രമത്തില്‍ സ്ത്രീകള്‍ മാത്രമുള്ള റസിയയുടെ കുടുംബം മറ്റാരോടും പറയാതെ നേരം വെളുപ്പിച്ചു. പിന്നീട് അയല്‍വാസി നിസാറാണ് പോലീസിനെ വിവരരമറിയിച്ച് പണം കൈമാറിയത്.
ബാങ്കിന്റെ പരാതി ലഭിച്ചിരുന്നതിനാല്‍ പൊലീസ് ബാങ്ക് അധികൃതരെ വിളിച്ചു. വൈകിട്ട് അഞ്ചു മണിയോടെ പണം കൈമാറി. പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നിന്ന ജീവനക്കാര്‍ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നു റെനി തോമസ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
നഷ്ടമാകുമായിരുന്ന ജോലിക്ക് പുറമെ ഒരുപക്ഷെ ജയിലറയിലെ ഇരുളിലും തീരാ ബാധ്യതയിലും അകപ്പെട്ടു പോകുമായിരുന്നു അയാളുടെ ജീവിതം വീണ്ടെടുത്തത് ഈ വീട്ടമ്മയാണെന്ന് പറയാം. റെനിയുടെ പക്കല്‍ നിന്നും നഷ്ടപ്പെട്ട 10 ലക്ഷം രൂപ വഴിയില്‍ വീണു കിട്ടിയ റസിയയും ബന്ധു നാസില ഷാനവാസും പണം അയല്‍വാസിയുടെ സഹായത്തോടെ പൊലീസില്‍ ഏല്‍പിച്ചിച്ചു.
കഴിഞ്ഞ ദിവസം കുണ്ടയം സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസിലേക്ക് മൈലാടുംപാറ ബ്രാഞ്ചില്‍ നിന്നു വന്ന ഫോണ്‍ കോളില്‍ ഒരു സഹകാരിക്ക് 10 ലക്ഷം രൂപ ഉടനെ എത്തിക്കണം. ബൈക്കിന്റെ മുന്‍ കവറില്‍ പണം വച്ചു അറ്റന്‍ഡര്‍ റെനി തോമസ് യാത്ര തിരിച്ചു. വൈകുന്നേരം 3.30നു മൈലാടുംപാറ ബ്രാഞ്ചിലെത്തി ബൈക്കിന്റെ കവര്‍ പരിശോധിച്ചപ്പോള്‍ പണമില്ല. പരിഭ്രാന്തനായ റെനി ഹെഡ് ഓഫിസില്‍ വിവരമറിയിച്ചു. റെനി തോമസ് പോയ വഴിയേ ജീവനക്കാര്‍ അന്വേഷിച്ചെങ്കിലും കിട്ടിയില്ല.
വൈകിട്ട് 5നു മുന്‍പ് ബാങ്കില്‍ പണം അടച്ചില്ലെങ്കില്‍ നിയമ നടപടി നേരിടണം. റെനിയില്‍ വിശ്വാസമര്‍പ്പിച്ച ജീവനക്കാര്‍ സ്വന്തം വീടുകളില്‍ നിന്നു സ്വര്‍ണവും പണവും ശേഖരിച്ചിട്ട് പണയ വായ്പ വച്ച് വൈകിട്ട് അഞ്ചിന് മുന്‍പായി ബാങ്കില്‍ പണം തിരിച്ചടച്ചു. ഇതിനിടെ പണം നഷ്ടമായെന്നു പൊലീസില്‍ പരാതിയും നല്‍കി.
അതേസമയം വഴിയില്‍ നിന്നു 10 ലക്ഷം രൂപ ലഭിച്ചതിന്റെ പരിഭ്രമത്തില്‍ സ്ത്രീകള്‍ മാത്രമുള്ള റസിയയുടെ കുടുംബം മറ്റാരോടും പറയാതെ നേരം വെളുപ്പിച്ചു. പിന്നീട് അയല്‍വാസി നിസാറാണ് പോലീസിനെ വിവരരമറിയിച്ച് പണം കൈമാറിയത്.
ബാങ്കിന്റെ പരാതി ലഭിച്ചിരുന്നതിനാല്‍ പൊലീസ് ബാങ്ക് അധികൃതരെ വിളിച്ചു. വൈകിട്ട് അഞ്ചു മണിയോടെ പണം കൈമാറി. പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നിന്ന ജീവനക്കാര്‍ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നു റെനി തോമസ് പറയുന്നു.
Keywords: News, Kerala, Kollam, Bank, Cash, Police, Prison, Angel, Employee, Housewife, The Honesty of Housewife Saved Bank Staff Life
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.