അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യാനുള്ള ഉത്തരവിറക്കിയതായി ധനമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 01.04.2020) ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറക്കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്. ഏപ്രിലിലെ പെന്‍ഷന്‍ അഡ്വാന്‍സായാണ് നല്‍കുന്നത്. നിലവിലെ 1200 രൂപ 1300 ആയി വര്‍ധിപ്പിച്ചാണ് ഏപ്രിലിലെ പെന്‍ഷന്‍ അനുവദിക്കുന്നത്. നിലവില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ലഭ്യമിക്കിയിട്ടുള്ളത്.

അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യാനുള്ള ഉത്തരവിറക്കിയതായി ധനമന്ത്രി

അഞ്ച് മാസത്തെ പെന്‍ഷനുവേണ്ടി 2730 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതിനുപുറമെ കുടിശ്ശിക തീര്‍ക്കാനായി 34 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 15നുള്ളില്‍ മസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമേ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ അനുവദിച്ചിരുന്നുള്ളൂ. ഇപ്പോള്‍ 2020 ഫെബ്രുവരി 15വരെ മസ്റ്റര്‍ ചെയ്തവര്‍ക്കുകൂടി കുടിശ്ശികയടക്കം പണം നല്‍കും.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ മസ്റ്റര്‍ ചെയ്‌തെങ്കിലും വിവാഹം/ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് 68 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവര്‍ ജൂണില്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

മൊത്തം 2833 കോടി രൂപയാണ് പെന്‍ഷനായി അനുവദിക്കുന്നത്. ഇതില്‍ 1350 കോടി രൂപ സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യും. 1483 കോടി രൂപ ഗുണഭോക്താക്കളുടെ നിര്‍ദേശപ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൊടുക്കുക. ഈ പണം ഏപ്രില്‍ ഒമ്പതിന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യൂ. എന്നാല്‍, സഹകരണ സംഘങ്ങള്‍ വഴിയുള്ള വിതരണം ഏപ്രില്‍ ആദ്യവാരം തുടങ്ങും.

കര്‍ഷകത്തൊഴിലാളി, വയോജന, വികലാംഗ, വിധവ, അവിവാഹിതര്‍ എന്നിങ്ങനെ അഞ്ച് സ്‌കീമുകളിലായി 44 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഇതിനുപുറമേ 162 കോടി രൂപയുടെ കര്‍ഷക പെന്‍ഷനടക്കം 16 ക്ഷേമനിധികളിലെ ആറ് ലക്ഷത്തോളം അംഗങ്ങള്‍ക്ക് 369 കോടി രൂപ അനുവദിക്കുന്നതായും മന്ത്രി അറിയിച്ചു. ചുമട്ടുതൊഴിലാളി, മോട്ടോര്‍ വാഹനം, കെട്ടിട നിര്‍മാണം, കള്ള് ചെത്ത് മുതലായ സ്വയംപര്യാപ്ത ക്ഷേമനിധികളില്‍നിന്ന് നാല് ലക്ഷം ആളുകള്‍ക്ക് 240 കോടി രൂപയും വിതരണം ചെയ്യുന്നുണ്ട്.

കഴിഞ്ഞ രണ്ടു മാസത്തെ പെന്‍ഷന്‍ തുകകൂടി ചേര്‍ത്താല്‍ മൊത്തം 4706 കോടി രൂപയാണ് 54 ലക്ഷം പേര്‍ക്ക് വിതരണം ചെയ്യുന്നത്.

Keywords:  News, Kerala, Thiruvananthapuram, Pension, Finance, Minister, Thomas Issac, The finance minister has announced that they will issue a five-month welfare pension
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia