മല്‍­സ്യ­ത്തൊ­ഴി­ലാ­ളി­കള്‍­ക്ക് തണല്‍ പദ്ധ­തി­ 22ന് തു­ടങ്ങും

 


തി­രു­വ­ന­ന്ത­പുരം: മത്സ്യ­ത്തൊ­ഴി­ലാ­ളി­കള്‍ക്ക് വേണ്ടി കേരളസര്‍ക്കാര്‍ ആവി­ഷ്‌ക്ക­രിച്ച് ഫിഷ­റീസ്-തൊഴില്‍ വകു­പ്പു­ക­ളുടെ സംയുക്ത സംരം­ഭ­മായി സംസ്ഥാ­നത്ത് ന­ട­പ്പാ­ക്കുന്ന സൗജ­ന്യ­ ധ­ന­സ­ഹായ പദ്ധ­തി­യായ തണ­ലിന്റെ സംസ്ഥാ­ന­തല ഉദ്ഘാ­ടനം മുഖ്യ­മന്ത്രി ഉമ്മന്‍ചാണ്ടി 22ന് ഉച്ച­ക­ഴി­ഞ്ഞ് രണ്ടിന് നിര്‍വ­ഹി­ക്കും.

കൊല്ലം ശ്രീകേശ­വന്‍ മെമ്മോ­റി­യല്‍ ഹാളില്‍ സംഘ­ടി­പ്പി­ക്കുന്ന ഉദ്ഘാ­ട­ന­സ­മ്മേ­ള­ന­ത്തില്‍ തൊ­ഴില്‍­ മന്ത്രി ഷിബു ബേബി­ജോണ്‍ അധ്യ­ക്ഷ­നാ­യി­രി­ക്കും. ഫിഷ­റീ­സ്-തുറ­മുഖ മന്ത്രി കെ. ബാബു വിവിധ പദ്ധ­തി­ക­ളുടെ ധന­സ­ഹായ വിത­രണം നിര്‍വഹി­ക്കും. പദ്ധ­തി­യുടെ നിര്‍വഹ­ണവും സംഘാടനവും കേര­ള­സം­സ്ഥാന മത്സ്യ­ത്തൊ­ഴി­ലാളി ക്ഷേമ­നിധി ബോര്‍ഡിനാ­ണ്. പദ്ധ­തി ­പ്ര­കാരം കേര­ള­ത്തിലെ മത്സ്യ­ത്തൊ­ഴി­ലാ­ളി­കള്‍ക്കും അനു­ബ­ന്ധ­ത്തൊ­ഴി­ലാ­ളി­കള്‍ക്കു­മായി 30 കോടി­രൂ­പ­യുടെ അധിക ധന­സ­ഹായം വിത­രണം ചെയ്യും.

മല്‍­സ്യ­ത്തൊ­ഴി­ലാ­ളി­കള്‍­ക്ക് തണല്‍ പദ്ധ­തി­ 22ന് തു­ടങ്ങും
K. Babu
കേന്ദ്ര സര്‍ക്കാ­രിന്റെ പൂര്‍ണ സാമ്പ­ത്തിക സഹാ­യ­ത്തോടെ കേരള മത്സ്യ­ത്തൊ­ഴി­ലാളി ക്ഷേമ­നിധി ബോര്‍ഡ് മുഖേന വിവ­ര­ ശേ­ഖ­രണം നടത്തി ബയോ­മെ­ട്രിക് തിരി­ച്ച­റി­യല്‍ കാര്‍ഡിന് എന്റോള്‍ ചെയ്ത മത്സ്യ­ത്തൊ­ഴി­ലാ­ളി­കള്‍ക്കും അനു­ബന്ധ തൊഴി­ലാ­ളി­കള്‍ക്കും 1350 രൂപാ നിര­ക്കില്‍ ധന­സ­ഹായം ലഭി­ക്കും. സര്‍ക്കാ­രിന്റെ ഈ ധന­സ­ഹാ­യ­ങ്ങള്‍ മത്സ്യ­ത്തൊ­ഴി­ലാ­ളി­കളുടെ കൈക­ളില്‍ സുര­ക്ഷി­ത­മായി എ­ത്തു­ന്നു എന്ന് ഉറ­പ്പു­വ­രു­ത്തു­വാ­നായി പദ്ധ­തി ­പ്ര­കാ­ര­മുള്ള ധന­സ­ഹായ തുക ബാങ്ക് അക്കൗണ്ടിലൂടെ മാത്ര­മാണ് വിത­രണം ചെ­യ്യു­­ന്നത്.

മേയര്‍ പ്രസന്നഏണ­സ്റ്റ്, എന്‍.­പീ­താം­ബ­ര­ കു­റുപ്പ് എം.­പി., എം.­എല്‍.­എ.­മാ­രായ പി.കെ. ഗുരു­ദാ­സന്‍, എ.­എ. അസീ­സ്, സി. ദിവാ­ക­രന്‍, എം.­എ. ബേബി, കോവൂര്‍ കുഞ്ഞു­മോന്‍, ഐഷാ­ പോറ്റി, കെ. രാജു, മുല്ല­ക്കര രത്‌നാ­ക­രന്‍, ജി.­എ­സ്. ജയ­ലാല്‍, ജില്ലാ പഞ്ചാ­യത്ത് പ്രസി­ഡന്റ് എസ്. ജയ­മോ­ഹന്‍, ജില്ലാ­ക­ലക്ടര്‍ പി.­ജി. തോ­മ­സ്, വി.­ദി­ന­ക­രന്‍, ജോര്‍ജ്ജ് ഡി. കാപ്പില്‍, സി.­വി. അനില്‍കു­മാര്‍. ആര്‍ ആസ്റ്റിന്‍ ഗോ­മ­സ്, ജി. ലീലാ­കൃ­ഷ്ണന്‍, എ.­കെ. ബേബി. എ.­എം. അലാ­വു­ദ്ദീന്‍, അഡ്വ. വി.­വി. ശശീ­ന്ദ്രന്‍. ടി.­ജെ. ആഞ്ച­ലോ­സ്, നെയ്തിന്‍ വിന്‍സെന്റ്, സൈമണ്‍ ഗ്രിഗ­റി, ടി. പീറ്റര്‍, പി. ജയ­പ്ര­കാ­ശ്, അന്‍പു­വി­ള ലത്വീ­ഫ് എന്നി­വര്‍ പ്രസം­ഗി­ക്കും.

Keywords:  Kollam, Thiruvananthapuram, Oommen Chandy, Fishermen, Inauguration, K.Babu, Bank, Kerala, Thanal project for fishermen from 22 February , Anpuvila Latheef, V. Dinakaran, S.Jayamohan, Panchayath, George Kappil, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia