Found Dead | കോഴിക്കോട് മെഡികല്‍ കോളജ് ജീവനക്കാരനെ തലശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

 


കണ്ണൂര്‍: (KVARTHA) കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റായ മധ്യവയസ്‌കനെ തലശേരി റെയില്‍വേസ്റ്റേഷന്‍ ഒന്നാമത്തെ പ്ലാറ്റ് ഫോമിനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ പത്തരയോടെ കോയമ്പത്തൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി പോയതിന് ശേഷമാണ് മൃതദേഹം ട്രാകില്‍ കാണപ്പെട്ടത്.

എടയന്നൂര്‍ പട്ടാനൂരിലെ കോവൂരില്‍ അഭയം വീട്ടില്‍ കെപി വിനോദാണ് (50) മരിച്ചത്. കയ്യിലുണ്ടായിരുന്ന ഐഡന്റിറ്റി കാര്‍ഡിലുള്ള വിലാസമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. കോഴിക്കോട് മെഡികല്‍ കോളജിലെ മെഡികല്‍ എഡ്യുകേഷന്‍ ഡിപാര്‍ട് മെന്റില്‍ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി കഴിഞ്ഞ് പട്ടാനൂരിലെ വീട്ടിലേക്ക് പോവുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം തലശേരി ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി തലശേരി ജെനറല്‍ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.

Found Dead | കോഴിക്കോട് മെഡികല്‍ കോളജ് ജീവനക്കാരനെ തലശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Keywords:   Thalasseri: Kozhikode Medical College employee found dead after being hit by train, Kannur, News, Kozhikode Medical College Employee, Found Dead, Railway Track, Nursing Assistant, Dead Body, Mortuary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia