സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ മലയാളി കമിതാക്കളുടെ മൃതദേഹം അഴുകിയനിലയില്‍ ബംഗളൂരുവിലെ വനപ്രദേശത്തുനിന്നും കണ്ടെത്തി; തലയും ഉടലും വേര്‍പെട്ടനിലയില്‍; ഇരുവരേയും കാണാതായത് ഒന്നരമാസം മുമ്പ്
Dec 1, 2019, 13:37 IST
ബംഗളൂരു: (www.kvartha.com 01.12.2019) ഒന്നരമാസം മുമ്പ് കാണാതായ മലയാളികളായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശിയായ ശ്രീലക്ഷ്മി(21), അഭിജിത്ത് മോഹന്‍ (25) എന്നിവരുടെ മൃതദേഹമാണ് വെള്ളിയാഴ്ച ബംഗളൂരുവിലെ ഹെബ്ബാഗൊഡി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിന്തല മടിവാളയിലെ വനപ്രദേശത്തുനിന്നും കണ്ടെത്തിയത്. ഒക്ടോബര്‍ 11 മുതലാണ് ഇരുവരെയും കാണാതായത്.
ഇരുവരുടെയും മൃതദേഹം അഴുകിയ നിലയിലാണ് പോലീസ് കണ്ടെത്തിയത്. വനത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരുടെയും തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു. ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.
ഓഫീസില്‍ നിന്നും പുറത്തുപോയ ഇരുവരെയും പിന്നീടാരും കണ്ടിട്ടില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ഒക്ടോബര്‍ 14ന് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി പോലീസ് ഇവരെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശ്രീലക്ഷ്മിയെ കാണാനില്ലെന്ന പരാതി നല്‍കിയശേഷം ബന്ധുക്കള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജിയും നല്‍കിയിരുന്നു.
പ്രണയത്തിലായിരുന്ന ഇരുവരും ബംഗളൂരു നഗരത്തില്‍നിന്ന് പോയശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാണാതായ ദിവസത്തിനുമുമ്പ് പെണ്‍കുട്ടി വീട്ടുകാരെ വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇരുവരുടെയും മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ ഇല്ലായിരുന്നുവെന്നും തുടരന്വേഷണം നടക്കുമെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Techie couple found hanging in Bengaluru after family says no to marriage, Bangalore, News, Dead Body, Police, Hang Self, Missing, Complaint, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.