കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ മഹാരഥന്മാര്‍ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണില്‍ തീനാളങ്ങള്‍ കേരളത്തിന്റെ പ്രിയപ്പെട്ട നേതാവിനെ ഏറ്റുവാങ്ങി. ഇനി ഓര്‍മകളില്‍ രക്തതാരകമായ് കോടിയേരി മാറും. സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് ആയിരങ്ങള്‍ അണിചേര്‍ന്ന വിലാപ യാത്രയായി കോടിയേരിയുടെ മൃതദേഹം മൂന്ന് മണിയോടെയാണ് പയ്യാമ്പലത്തെത്തിച്ചത്.
വാഹനത്തില്‍ നിന്ന് സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എംഎ ബേബി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മൃതദേഹം തോളിലേറ്റി. ആ നേരം 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന് ആയിരം കണ്ഠങ്ങളില്‍ നിന്ന് ഒരേസമയം മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു. തുടര്‍ന്ന് മുന്‍ അഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പൊലീസ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പിച്ചു.
മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ പകര്‍ന്നു. സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എംഎ ബേബി, പ്രകാശ് കാരാട്ട്, എ വിജയരാഘവന്‍ , സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Latest-News, Kerala, Kannur, Top-Headlines, Kodiyeri-Balakrishnan, CPM, Politics, Political-News, Pinarayi-Vijayan, Teary farewell to Kodiyeri Balakrishnan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.