Flood Relief | മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ടീം വെൽഫെയർ ഡിസാസ്റ്റർ സെല്ലുകൾ തുറന്നു


മഴക്കെടുതിയിൽ പ്രയാസപ്പെടുന്നവർക്ക് അടിയന്തിര സഹായം നല്‍കുന്നതിനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ഡിസാസ്റ്റർ സെല്ലുകൾ പ്രവർത്തനമാരംഭിച്ചു.
മലപ്പുറം:(KVARTHA) ജില്ലയിൽ ഉണ്ടായ വ്യാപകമായ മഴക്കെടുതിയിൽ പ്രയാസപ്പെടുന്നവർക്ക് അടിയന്തര സഹായങ്ങൾ നൽകുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി വെൽഫെയർ പാർട്ടിയുടെ കീഴിലുള്ള ടീം വെൽഫെയർ ഡിസാസ്റ്റർ സെല്ലുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചു.
കൂട്ടിലങ്ങാടി, മലപ്പുറം മുനിസിപ്പാലിറ്റി, കൊണ്ടോട്ടി മുനിസിപ്പാലിറ്റി, വാഴക്കാട്, മമ്പാട്, പറപ്പൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ടീം അംഗങ്ങൾ നേരിട്ടെത്തി സഹായകരമായ പ്രവർത്തനങ്ങൾ നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ചാലിയാറിൽ മൃതദേഹങ്ങൾ എടുക്കുന്നതിലും ടീം വെൽഫെയർ അംഗങ്ങൾ നേതൃത്വം നൽകി.
ജില്ലയിലെ മഴക്കെടുതി അനുഭവിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ചാലിയാറിൽ എത്തിയ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനത്തിലും ടീം വെൽഫെയർ സജീവമായി പങ്കെടുത്തു. ഡിസാസ്റ്റർ സെല്ലിന് കീഴിൽ ഇവരുടെ പ്രവർത്തനങ്ങൾ തുടരുകയാണ്.
ഡിസാസ്റ്റർ സെൽ ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നു. താമസ സൗകര്യം ഒരുക്കുന്നു. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മറ്റ് സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു. ബന്ധപ്പെടാൻ: 9556683333, 9633838379