Teacher | 'പെരിങ്ങത്തൂരില്‍ ക്ലാസ് മുറിയില്‍ ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമം'; അധ്യാപകനെ രക്ഷപ്പെടുത്തി പൊലീസ്

 


തലശേരി: (www.kvartha.com) അമിതമായി ഉറക്ക ഗുളിക കഴിച്ച് പ്രധാന അധ്യാപകനെ ക്ലാസ് മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയതായി പൊലീസ്. പാനൂരിനടുത്തുള്ള പെരിങ്ങത്തൂരിലാണ് സംഭവം. പെരിങ്ങത്തൂര്‍ മുസ്ലിം എല്‍ പി സ്‌കൂളിലെ പ്രധാന അധ്യാപകനെയാണ് ക്ലാസ് മുറിയില്‍ അവശനിലയില്‍ കണ്ടത്.

ഉറക്ക ഗുളികകള്‍ കഴിച്ചതായി ഇയാള്‍ തളിപറമ്പിലെ സുഹൃത്തിന് മൊബൈലില്‍ സന്ദേശമയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തളിപറമ്പ് സ്വദേശി ചൊക്ലി പൊലീസിന് വിവരം നല്‍കുകയും ചൊക്ലി എസ് ഐയുടെ സമയോചിത ഇടപെടല്‍ കാരണം അധ്യാപകനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ചൊക്ലി എസ് ഐ ശമീലിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം അവശനിലയിലായ പ്രധാന അധ്യാപകനെ ചൊക്ലി മെഡികല്‍ സെന്ററിലെത്തിച്ചത്.

Teacher | 'പെരിങ്ങത്തൂരില്‍ ക്ലാസ് മുറിയില്‍ ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമം'; അധ്യാപകനെ രക്ഷപ്പെടുത്തി പൊലീസ്

മയക്കത്തില്‍ തുടരുന്നതിനാല്‍ പൊലീസിന് മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം സ്‌കൂള്‍ മാനേജ്മെന്റുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി സൂചനകളുണ്ട്. താന്‍ വൊളന്റിയര്‍ റിടയര്‍മെന്റ് എടുക്കുമെന്ന് അധ്യാപകന്‍ സുഹൃത്തുക്കളോട് പറഞ്ഞതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Keywords:  Teacher's suicide attempt in class room, Kannur, News, Suicide Attempt, Teacher, Hospitalized, Police, Message, Classroom, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia