അധ്യാപികയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി പ്രചരിപ്പിച്ചു
Feb 7, 2013, 19:40 IST
കോട്ടയം: അധ്യാപികയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി പ്രചരിപ്പിച്ചു. ഏറ്റുമാനൂര്‍ ഐ.റ്റി.ഐ യിലെ താല്‍ക്കാലിക അധ്യാപികയുടെ ചിത്രമാണ് വിദ്യാര്‍ത്ഥികള്‍ ഫേസ് ബുക്കില്‍ നിന്നും ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി മൊബൈല്‍ ഫോണില്‍ക്കുടിയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചിരിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട അധ്യാപിക ഐ.റ്റി.ഐ. പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ നടത്തിയ അന്വേഷണത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചെങ്കിലും അധ്യാപികയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങളൊന്നും കാണുവാന്‍ കഴിഞ്ഞിരുന്നില്ല.
ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് അശ്ലീല ചിത്രം കണ്ടെത്തിയത്. സംഭവത്തെപ്പറ്റി ഐ.റ്റി ആക്ട്പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
സ്‌കൂളിലെ പഠനകാര്യങ്ങളില്‍ കര്‍ക്കശന നിലപാടെടുത്തതാണ് അധ്യാപികയ്‌ക്കെതിരെ ഇത്തരമൊരു നീക്കം നടത്താന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഈ ചിത്രം ആരുടെ കമ്പ്യൂട്ടറില്‍ കയറ്റിയാണ് അശ്ലീലചിത്രമാക്കിയതെന്നാണ് പോലീസ് അന്വേഷിച്ചു വരുന്നത്. ഇതിനായി ഹൈടെക് സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
Keywords: Teacher, Students, Help, Morfe, Photo, Ettumanoor, Police, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kottayam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.