പേരാമ്പ്ര: (KVARTHA) അധ്യാപകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ പിതാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പന്തിരിക്കര പുതിയോട്ടുംകര പികെ വിജയനെയാണ്(55) വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പിള്ളപ്പെരുവണ്ണ ഗവ.എല്‍പി സ്‌കൂള്‍ അധ്യാപകനാണ്. ഇതേ സ്‌കൂളിലെ പ്രധാനാധ്യാപിക മേരി മിറാന്‍ഡ ഭാര്യയാണ്. മകള്‍: അരുണിമ (വിദ്യാര്‍ഥി).
മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണം കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Keywords: Teacher Found Dead in House, Kozhikode, News, Found Dead, Dead Body, Police, Teacher, Postmortem, Obituary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.