പീഡനക്കേസ് പ്രതി ക്ലാസെടുക്കാനെത്തി; വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌ക്കരിച്ചു
Nov 24, 2014, 10:29 IST
ഇടുക്കി: (www.kvartha.com 25.11.2014) പീഡനക്കേസിലെ പ്രതിയായ അധ്യാപകന്‍ ക്ലാസെടുക്കാനെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. മൂന്നാര്‍ ഗവ. കോളജിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസിലെ പ്രതിയായ അധ്യാപകന്‍ ആനന്ദ് വിശ്വനാഥ് ക്ലാസെടുക്കാനെത്തിയതാണു കുട്ടികളെ ചൊടിപ്പിച്ചത്. ഇയാള്‍ ക്ലാസിലെത്തിയതോടെ വിദ്യാര്‍ത്ഥിനികള്‍ കുട്ടമായി ഇറങ്ങിപോകുകയായിരുന്നു.
മൂന്നുമാസം മുമ്പ് ഈ അദ്ധ്യാപകന്‍ നാലുവിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി യൂനിവേഴ്‌സിറ്റി അധികൃതര്‍ക്കും വനിതാകമ്മീഷനും കുട്ടികള്‍ പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ കേസില്‍ ഇടപെട്ട് പ്രതിയായ അധ്യാപകനെതിരെ കേസെടുക്കാന്‍ മൂന്നാര്‍ എ.എസ്.പി.ക്കു നിര്‍ദ്ദേശം നല്‍കി.
കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഉന്നതരാഷ്ട്രീയ ബന്ധമുള്ള പ്രതിയെ സംരക്ഷിക്കുന്നതരത്തിലുള്ള നടപടിയാണു പോലീസ് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ അധ്യാപകന്‍ കോടതിയെ സമീപിച്ച് മുന്‍കൂര്‍ജാമ്യം കരസ്ഥമാക്കി.
Also Read:
ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖ പുറത്തുവന്നു
Keywords: Kerala, Idukki, Teacher, Molestation attempt, Students, Study class, Class, Teacher accused in molestation case comes for class: students boycott.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.