പി ജയരാജന്‍ മരണദൂതന്‍; എത്രകൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടിയാണ് സിപിഎം; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

 


തിരുവനന്തപുരം: (www.kvartha.com 29.10.2019) താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ പ്രതിപക്ഷം. എത്രകൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടിയാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം നേതാവ് പി ജയരാജന്‍ മരണദൂതനാണെന്നും ചെന്നിത്തല വിശേഷിപ്പിച്ചു.

പി ജയരാജന്‍ താനൂരില്‍ വന്നുപോയതിന് ശേഷമാണ് ഇസ്ഹാഖിന്റെ കൊലപാതകമുണ്ടായതെന്ന് എം കെ മുനീര്‍ ആരോപിച്ചു. കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

  പി ജയരാജന്‍ മരണദൂതന്‍; എത്രകൊന്നാലും രക്തദാഹം തീരാത്ത പാര്‍ട്ടിയാണ് സിപിഎം; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കേസില്‍ മൂന്നുപ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. മൂന്നുപേരെ തിരിച്ചറിഞ്ഞു. മുന്‍വൈരാഗ്യമാണ്് ആക്രമണത്തിന് കാരണമെന്നും പിണറായി അറിയിച്ചു.

അതിനിടെ പി ജയരാജനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി നിയമസഭയില്‍ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമായി. ജയരാജനെതിരായ പ്രതിപക്ഷ ആരോപണങ്ങളില്‍ അദ്ദേഹം മറുപടിയും പറഞ്ഞില്ല. കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സമാധാന അന്തരീക്ഷം വേണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യൂത്ത് ലീഗ് അഞ്ചുടി ശാഖാ മുന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് എന്ന റഫീഖിനെ( 35) വെട്ടിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

വീടിനടുത്തുള്ള പള്ളിയിലേക്ക് പോകുംവഴി ഇസ്ഹാഖിനെ ആക്രമിക്കുകയായിരുന്നു. ഈ സമയം വൈദ്യുതിയുണ്ടായിരുന്നില്ല. ഇരുട്ടില്‍ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റനിലയില്‍ ഇസ്ഹാഖിനെ കണ്ടത്.

ഇരു കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റിരുന്നു. ഉടന്‍തന്നെ ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സി പി എം -ലീഗ് സംഘര്‍ഷമുണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. നേരത്തേ സി പി എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നു സംശയിക്കുന്നു.

ഇസ്ഹാഖിനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായി. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, മസൂദ് ത്വാഹ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് നടന്ന ദിവസം ഇസ്ഹാഖിന്റെ വീടിനുനേരെ അക്രമമുണ്ടായിരുന്നു. സി പി എം ആണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിംലീഗ് ആരോപിച്ചു. അതേസമയം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും സി പി എം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

താനൂര്‍ അഞ്ചുടിയിലെ പരേതനായ കുപ്പന്റെ പുരയ്ക്കല്‍ സെയ്തലവിയുടെയും കുഞ്ഞിമോളുടെയും മകനാണ് ഇസ്ഹാഖ്. ഭാര്യ: ആരിഫ. സഹോദരങ്ങള്‍: നൗഫല്‍, സൈറാബി, സുമയ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Tanur Ishaq Murder Case In Kerala State Legislative Assembly, Thiruvananthapuram, News, Police, Politics, Murder case, Assembly, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia