പമ്പയില്‍നിന്ന് കുടിവെള്ളവുമായി പോയ ടാങ്കെര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
Dec 29, 2021, 11:15 IST
ശബരിമല: (www.kvartha.com 29.12.2021) പമ്പയില്‍നിന്ന് വെള്ളവുമായി പോയ ടാങ്കെര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞുവീണു. ചാലക്കയത്തിന് സമീപം നടന്ന അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കുടിവെള്ളം കയറ്റി നിലയ്ക്കലേക്ക് പോയ ടാങ്കെര്‍ ലോറി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് കഴിഞ്ഞ് നാലാമത്തെ വളവിലെ കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വിവരമറിഞ്ഞെത്തിയ അഗ്‌നി രക്ഷാസേനയും പൊലീസും ഏറെ പണിപ്പെട്ടാണ് ഡ്രൈവര്‍ ആറ്റിങ്ങല്‍ സ്വദേശി രാജേഷി(40)നെ പുറത്തെടുത്തത്. ഇയാളെ പമ്പ ഗവ. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. വനത്തില്‍ ഈ ഭാഗത്തു വെളിച്ചം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് പൊലീസിനും അഗ്‌നിരക്ഷാ സേനയ്ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.