ദുരന്തങ്ങള്‍ വരുന്ന വഴി; മലപ്പുറത്ത് മറിഞ്ഞ ടാങ്കര്‍ ലോറിയിലെ ഇന്ധനത്തില്‍ തീയിട്ടു: ബൈക്കും കാറും കത്തിനശിച്ചു, വീടുകളിലേക്കും തീ പടര്‍ന്നു

 


താനൂര്‍: (www.kvartha.com 30.06.2016) കൊച്ചിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ഇതില്‍ നിന്നും ചോര്‍ന്ന ഇന്ധനത്തിന് തീയിട്ട് സമീപത്തെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ബൈക്കും കത്തിനശിച്ചു. ചില വീടുകളിലേക്കും തീ പടര്‍ന്നു.

ടാങ്കറിലെ ഇന്ധനം സമീപത്തെ കനാലിലേക്ക് ഒഴുകിയിരുന്നു. ഇതിന് ചിലര്‍ തീയിടുകയായിരുന്നു. താനൂര്‍ ജ്യോതിപ്പടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. 20,000 ലിറ്റര്‍ ഇന്ധനമാണ് ടാങ്കറിലുണ്ടായിരുന്നത്. ഇതില്‍ മുക്കാല്‍ ഭാഗവും ചോര്‍ന്നു.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഭയചകിതരായ ആളുകള്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. മുന്‍കരുതലെന്ന നിലയ്ക്ക് സമീപത്തെ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. ടാങ്കറില്‍ ബാക്കിയുളള ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുളള ശ്രമം നടക്കുന്നുണ്ട്.

ദുരന്തങ്ങള്‍ വരുന്ന വഴി; മലപ്പുറത്ത് മറിഞ്ഞ ടാങ്കര്‍ ലോറിയിലെ ഇന്ധനത്തില്‍ തീയിട്ടു: ബൈക്കും കാറും കത്തിനശിച്ചു, വീടുകളിലേക്കും തീ പടര്‍ന്നു

Also Read:
വീടിനുനേരെ ഗുണ്ടാസംഘം വെടിയുതിര്‍ത്തു; കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

Keywords:  Tanker lorry accident at Thanoor, Fire Force, Bike, Car, Parking, Police, House, Students, River, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia