Robbery | ക്ഷേത്ര കഴകപ്പുര കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസില്‍ തമിഴ് നാട് സ്വദേശി അറസ്റ്റില്‍
Aug 17, 2024, 19:54 IST
Photo: Arranged
മോഷണം നടന്നത് ചിറക്കല്‍ ആര്‍പ്പംതോട് പുറമേരി വളപ്പില്‍ ഭഗവതി ക്ഷേത്ര കഴകപുരയില്‍
കണ്ണൂര്‍: (KVARTHA) ക്ഷേത്ര കഴകപ്പുര കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസില്‍ തമിഴ് നാട് സ്വദേശി അറസ്റ്റില്‍. 35 ഓളം വിളക്കുകളും ചെമ്പു പാത്രവുമാണ് കടത്തിയത്. തമിഴ് നാട് തിരുനല്‍വേലി സ്വദേശി കെ മുരുകനെ(46) ആണ് വളപട്ടണം എസ് ഐ ടിഎം വിപിനും സംഘവും പിടികൂടിയത്. ഇയാള്‍ കാട്ടാമ്പള്ളിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചിറക്കല്‍ ആര്‍പ്പംതോട് പുറമേരി വളപ്പില്‍ ഭഗവതി ക്ഷേത്ര കഴകപുരയായ വീട് കുത്തി തുറന്നാണ് പ്രതി മോഷണം നടത്തിയത്. പുതിയ തെരുവിലെ പികെ വേണുഗോപാലിന്റെ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.
#templetheft #kerala #kannur #arrest #crime #india #news #localnews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.