Accidental Death | തളിപ്പറമ്പില്‍ പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോവുകയായിരുന്ന കന്യാസ്ത്രീ ബസിടിച്ച് മരിച്ചു
Jan 24, 2024, 12:40 IST
തളിപ്പറമ്പ്: (KVARTHA) പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോകവെ കന്യാസ്ത്രീ ബസിടിച്ച് മരിച്ചു. പൂവ്വം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപീരിയര്‍ സിസ്റ്റര്‍ സൗമ്യ (58) ആണ് മരിച്ചത്. മൃതദേഹം വ്യാഴാഴ്ച (25.01.2024) വൈകുന്നേരം മൂന്ന് മണിക്ക് പൂവ്വം ലിറ്റില്‍ ഫ്ളവര്‍ പള്ളി സെമിതേരിയില്‍ സംസ്‌കരിക്കും.
വൈകുന്നേരം മൂന്നിന് നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
ബുധനാഴ്ച (24.01.2024) രാവിലെ ആറര മണിക്ക് സിസ്റ്റര്‍ സൗമ്യ മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്ളവര്‍ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ് (പ്ലാക്കാട്ട്) എന്ന ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തളിപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, സീബ്രാലൈനില്‍ നടന്നു പോകുന്ന യാത്രക്കാര്‍വരെ തളിപ്പറമ്പ് നഗരത്തില്‍ നിന്നും ബസും മറ്റു വാഹനങ്ങളുമിടിച്ച് മരണമടയുന്നതില്‍ പ്രതിഷേധത്തിലാണ് പരിസരവാസികള്‍.
Keywords: News, Kerala, Kerala-News, Kannur-News, Accident-News, Taliparamba News, Kannur News, Nun, Died, Hit, Bus, Local News, Funeral, Road, Church, Prayer, Taliparamba: Nun died after hit by bus.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.