High Court | മന്ത്രിമാരുടെ ഉള്‍പെടെ സര്‍കാര്‍ വാഹനങ്ങളിലെ എല്‍ ഇ ഡി ലൈറ്റുകള്‍ക്ക് നിരോധനം; ലംഘിച്ചാല്‍ 5000 രൂപ വരെ പിഴ

 


തിരുവനന്തപുരം: (www.kvartha.com) മന്ത്രിമാരുടെ ഉള്‍പെടെ സര്‍കാര്‍ വാഹനങ്ങളിലെ എല്‍ ഇ ഡി ലൈറ്റുകള്‍ക്ക് നിരോധനം. ഇത്തരത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ 5000 രൂപ വരെ പിഴ ഈടാക്കും. ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഫ് ളാഷ് ലൈറ്റുകള്‍, മള്‍ടി കളര്‍ എല്‍ ഇ ഡി, നിയോണ്‍ നാടകള്‍ തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു.

ഇതോടെ വാഹനത്തിന്റെ നിര്‍മാണ സമയത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കണമെന്നാണ് ഹൈകോടതി ഉത്തരവ്. വാഹനങ്ങളുടെ ഉടമ എന്ന നിലയില്‍ സര്‍കാരാവും പിഴ നല്‍കേണ്ടിവരിക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍കാര്‍ വാഹനങ്ങള്‍ എല്‍ഇഡി ഫ്‌ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാല്‍ അവക്കെതിരെയും നടപടി വേണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

മന്ത്രിമാരുടെ വാഹനങ്ങളുടെ മുകളില്‍ ചുവപ്പ് ബീകണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് മുന്‍വശത്തെ ബമ്പര്‍ ഗ്രിലില്‍ എല്‍ഇഡി ഫ്ളാഷുകള്‍ ഉപയോഗിച്ചുതുടങ്ങിയത്.

പൊലീസ് വാഹനങ്ങള്‍ക്ക് സമാനമായി ചുവപ്പും നീലയും നിറങ്ങളിലുള്ള എല്‍ഇഡിയാണ് ഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുള്‍പെടെയുള്ള മന്ത്രിമാരുടെ വാഹനങ്ങളില്‍ ഇത് ഉള്‍പെടുത്തിയിരുന്നു. ഈ വര്‍ഷം മെയിലാണ് പൊലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ക്കും ഇതുസംബന്ധിച്ച് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ കര്‍ശന നിര്‍ദേശം ഉണ്ടായത്.

മുമ്പ്, ബീകണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു മന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇത് വി ഐ പി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി കേന്ദ്രസര്‍കാര്‍ ബീകണ്‍ ലൈറ്റുകള്‍ നീക്കിയിരുന്നു. ബീകണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു പ്രധാനമന്ത്രിയടക്കം സഞ്ചരിച്ചിരുന്നതെങ്കിലും ഇതും നീക്കി.

High Court | മന്ത്രിമാരുടെ ഉള്‍പെടെ സര്‍കാര്‍ വാഹനങ്ങളിലെ എല്‍ ഇ ഡി ലൈറ്റുകള്‍ക്ക് നിരോധനം; ലംഘിച്ചാല്‍ 5000 രൂപ വരെ പിഴ

തുടര്‍ന്ന് സംസ്ഥാന മന്ത്രിമാരുടെ കാറുകളില്‍നിന്നും ബീകണ്‍ ലൈറ്റുകള്‍ ഒഴിവാക്കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിന്റെ ബമ്പര്‍ ഗ്രിലില്‍ എല്‍ഇഡി ഫ്ളാഷുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

Keywords:  Take legal action against govt vehicles using LED flashlights: HC, Thiruvananthapuram, News, Politics,  Take Legal Action, High Court, Order, Govt Vehicles, LED Flashlights, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia